മലയാളിയായ നവവരന്‍ സൗദിയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

റിയാദ്:  വിവാഹം കഴിഞ്ഞ് തിരിച്ചെത്തിയ മലയാളി യുവാവിനെ സൗദി അറേബ്യയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം ആനക്കയം പന്തല്ലൂര്‍ കിഴക്കും പറമ്ബ് സ്വദേശി ചെറുകപ്പള്ളി സുബൈറിനെയാണ് താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. റിയാദിലെ ഒരു സ്വകാര്യ സോഫാനിര്‍മ്മാണ കമ്ബനിയിലെ ജീവനക്കാരനാണ് ഇരുപത്തിയാറുക്കാരനായ സുബൈര്‍.

വിവാഹത്തിന് വേണ്ടി നാട്ടിലേക്ക് പോയ സുബൈര്‍ രണ്ടാഴ്ച മുമ്ബാണ് സൗദി അറേബ്യയിലേക്ക് തിരിച്ചെത്തിയത്. ബുധനാഴ്ച വൈകീട്ടോടെയാണ് നഗരത്തിന്റെ തെക്ക് ഭാഗത്തുള്ള ഹറാജിലെ മുറിയില്‍ സുബൈര്‍ മരിച്ച്‌ കിടക്കുന്നതായി കണ്ടത്. മൃതദേഹം റിയാദില്‍ ഖബറടക്കും.

മൂസ- ആയിശ ദമ്ബതികളുടെ മകനാണ് സുബൈര്‍. ഭാര്യ: ഹിബ. ആശിഖ്, മുനീര്‍, ശരീഫ സഹല എന്നിവര്‍ സഹോദരങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *