തിരുവനന്തപുരം > മുതിര്‍ന്ന സിപിഐ നേതാവ് ഗുരുദാസ് ദാസ് ഗുപ്തയുടെ നിര്യാണത്തില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അനുശോചിച്ചു. ട്രേഡ് യൂണിയന്‍ രംഗത്ത് നിറഞ്ഞുനിന്ന ഗുരുദാസ് ദാസ് ഗുപ്ത നവ ഉദാരവല്‍ക്കരണ, സ്വകാര്യവല്‍ക്കരണ, ആഗോളവല്‍ക്കരണ നയങ്ങള്‍ക്കെതിരെ ശക്തമായ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ചു. ലോക്സഭയെയും രാജ്യസഭയെയും പ്രതിനിധീകരിച്ച വേളകളില്‍ പാര്‍ലമെന്റിനകത്തും അദ്ദേഹം മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്നും കോടിയേരി അനുസ്മരിച്ചു.
