തിരുവനന്തപുരം: അട്ടപ്പാടി വനമേഖലയില്‍ തണ്ടര്‍ബോള്‍ട്ടിന്റെ വെടിയേറ്റ് നാലു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ എല്ലാ ആക്ഷേപങ്ങളും പരിശോധിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. ഇക്കാര്യത്തില്‍ നിക്ഷപക്ഷമായ അന്വേഷണം ഉണ്ടാകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തതിനാല്‍ ലോക്കല്‍ പോലീസിന് ഇടപെടാനാകില്ലെന്ന് ഡിഐജി ഓഫീസ് അറിയിച്ചു. ഡിഐജി ഓഫീസില്‍ പരാതി നല്‍കാനെത്തിയവരെയാണ് ഇക്കാര്യം അറിയിച്ചത്. റീപോസ്റ്റുമോര്‍ട്ടം എന്ന ആവശ്യം ഇപ്പോള്‍ ഉന്നയിക്കില്ലെന്ന് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം പ്രസിഡന്റ് തുഷാര്‍ നിര്‍മല്‍ സാരഥിയും പറഞ്ഞു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വരുംവരെ മൃതദേഹം സൂക്ഷിക്കണമെന്ന് കോടതിയില്‍ ആവശ്യപ്പെടും. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ അപാകത കണ്ടാല്‍ റീ പോസ്റ്റുമോര്‍ട്ടം ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.
