പാലക്കാട്: കോളജ് ഡേയ്ക്ക് മുഖ്യാതിഥിയായി എത്തിയ നടന് ബിനീഷ് ബാസ്റ്റിനെ സംവിധായകന് അനില്‍ രാധാകൃഷ്ണ മേനോന് അപമാനിച്ചെന്ന് ആരോപണം. പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലാണ് സംഭവം. ബിനീഷ് ബാസ്റ്റിനൊപ്പം വേദി പങ്കിടാന്‍ അനില്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് സംഘാടകര്‍ തന്നെ ഒഴിവാക്കുവാന്‍ ശ്രമിച്ചെന്ന് പ്രതിഷേധവുമായി വേദിയിലെത്തി ബിനീഷ് പറഞ്ഞു.
വ്യാഴാഴ്ച വൈകിട്ട് ആറ് മണിക്ക് നടന്ന ചടങ്ങില്‍ അനിലിനെ മാഗസിന് പ്രസിദ്ധീരിക്കുവാനും ബിനീഷിനെ മുഖ്യാതിഥിയുമായാമാണ് സംഘാടകര്‍ ക്ഷണിച്ചത്. ചടങ്ങിന് ഒരുമണിക്കൂര്‍ മുമ്ബ് ബിനീഷ് താമസിച്ച ഹോട്ടലിലെത്തിയ യൂണിയന് ചെയര്‍മാനും പ്രിന്‍സിപ്പലും ഉദ്ഘാടനം കഴിഞ്ഞ് ഒരുമണിക്കൂറിന് ശേഷം കോളജില്‍ എത്തിയാല്‍ മതിയെന്ന് അദ്ദേഹത്തോട് ആവശ്യപ്പെടുകയായിരുന്നു.
കാരണം അന്വേഷിച്ചപ്പോല്‍ ബിനീഷിനൊപ്പം വേദി പങ്കിടുവാന്‍ അനില്‍ രാധാകൃഷ്ണ മേനോന് വിസമ്മതിച്ചുവെന്ന് അവര്‍ അറിയിച്ചു. തുടര്‍ന്ന് പരിപാടി നടന്നുകൊണ്ടിരിക്കുന്നതിനിടെ വേദിയിലെത്തിയ ബിനീഷ് വേദിയുടെ നിലത്തിരുന്ന് പ്രതിഷേധിച്ചു.
സീറ്റില്‍ ഇരിക്കുവാന് ആവശ്യപ്പെട്ടുവെങ്കിലും ബിനീഷ് വിസമ്മതിച്ചു. തനിക്ക് ഈ ദിവസം ഒരിക്കലും മറക്കുവാന്‍ സാധിക്കില്ലെന്നും തന്റെ ജീവിതത്തിലെ ഏറ്റവും അപമാനിക്കപ്പെട്ട ദിനമാണിതെന്നും ബിനീഷ് നിറകണ്ണുകളോടെ സദസിനോട് പറഞ്ഞു.
“അതിഥിയായി ചെയര്‍മാനാണ് എന്നെ ക്ഷണിച്ചത്. ഒരു മണിക്കൂര്‍ മുമ്ബ് ചെയര്മാന് വന്നു പറഞ്ഞു, അനില്‍ രാധാകൃഷ്ണ മേനോനാണ് ഗസ്റ്റായിട്ടുള്ളത്. സാധാരണക്കാരനായ, പടത്തില്‍ അവസരം ചോദിച്ചു നടക്കുന്ന ആളായ ബനീഷ് ഇവിടെ വന്നാല്‍ സ്റ്റേജില്‍ കയറില്ലെന്ന് അനിലേട്ടന് പറഞ്ഞു. താന്‍ മേനോനല്ല. ദേശിയ പുരസ്ക്കാരം ലഭിക്കാത്ത ഒരാളാണ്. ഇങ്ങനെയൊന്നും ഒരു വ്യക്തിയോടും കാണിക്കരുത്. താന്‍ ടൈല്‍സ് പണിക്കാരനാണ്. നിരവധി ചിത്രങ്ങളില്‍ ചെറിയ വേഷങ്ങള്‍ ചെയ്ത ശേഷമാണ് വിജയ് സാറിന്റെ തെരി എന്ന സിനിമയില്‍ ചെറിയ സ്ഥാനക്കയറ്റം ലഭിക്കുന്നത്’. ബിനീഷ് പറഞ്ഞു.
