വാളയാറില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് പരിഗണിക്കും

പാലക്കാട്: വാളയാറില്‍ സഹോദരിമാരുടെ ദുരുഹ മരണം സംബന്ധിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസില്‍ ഇന്നലെ മാതാപിതാക്കള്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ പശ്ചാത്തലത്തില്‍ സിബിഐ അന്വേഷണ സാധ്യത തേടുമെന്ന് മുഖ്യമന്ത്രി മാതാപിതാക്കള്‍ക്ക് ഉറപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്.

മുഖ്യമന്ത്രിയെ കാണാനായി തിരുവനന്തപുരത്ത് എത്തിയ മാതാപിതാക്കള്‍ കെപിഎംഎസ് സംസ്ഥാന അധ്യക്ഷന്‍ പുന്നല ശ്രീകുമാറിനൊപ്പമാണ് മുഖ്യമന്ത്രിയെ കണ്ടത്. അതിനിടയില്‍ ഇന്നലെ പാലക്കാട് എത്തിയ കേന്ദ്ര ബാലാവകാശ കമ്മീഷന്‍ വാളയാറിലെ പെണ്‍കുട്ടികളുടെ മാതാപിതാക്കളെ കാണാതെ മടങ്ങി. ബാലാവകാശ കമ്മീഷന്‍ അംഗം യശ്വന്ത് ജെയിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ പാലക്കാട് എത്തിയത്.

മാതാപിതാക്കള്‍ തിരുവനന്തപുരത്ത നിന്നും വാളയാറിലേക്ക് ഇന്നും തിരിച്ചെത്താത്ത സാഹചര്യത്തില്‍ നേരില്‍ കാണാന്‍ കഴിയാതെയാണ് കേന്ദ്രസംഘം മടങ്ങിയത്. വീട് സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരുന്ന ദിവസം മാതാപിതാക്കള്‍ വാളയാറില്‍ നിന്നും മാറിയതില്‍ സംശയമുണ്ടെന്ന് ഇന്നലെ യശ്വന്ത് ജയിന്‍ പറഞ്ഞിരുന്നു. എന്നിരുന്നാലും കേന്ദ്ര ബാലാവകാശ കമ്മീഷന്‍ സംഭവത്തില്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *