ഇരുപത് ആശുപത്രികളില്‍ ഇ. എന്‍. ടി വിദഗ്ദ പരിശീലന കേന്ദ്രങ്ങള്‍

മലപ്പുറം: കേരളത്തിലെ തെരഞ്ഞെടുത്ത ഇരുപത് ആശുപത്രികളില്‍ ഇ. എന്‍. ടി വിദഗ്ദ പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കുമമെന്ന് എ.ഒ.ഐ സംസ്ഥാന പ്രസിഡന്റ ് ഡോ:ഗോപികുമാര്‍ അഭിപ്രായപ്പെട്ടു. ഓരോ കേന്ദ്രത്തിലും പത്ത് വിദഗ്ദ പരിശീലന പദ്ധതികളായിരിക്കും നടത്തുക
ഇ. എന്‍. ടി സര്‍ജ്ജന്‍മാരുടെ മലബാര്‍ മേഖലാ സമ്മേളനവും, തത്സമയ ശസ്ത്രക്രിയാ ശില്‍പശാലയും, പ്രായോഗിക പഠന കളരിയും- ‘മജന്റ 2016’ പെരിന്തല്‍മണ്ണ മൗലാനാ ഹോസ്പിറ്റല്‍ അക്കാദമി ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മലബാര്‍ മേഖലാ പ്രസിഡന്റ് ഡോ: അരുണ്‍ ദിവാകര്‍ അദ്ധ്യക്ഷത വഹിച്ചു.
തൈറോയ്ഡ് എന്‍ഡോസ്‌കോപ്പിക് ശസ്ത്രക്രിയാ ടെക്‌നിക്ക് ആവിഷ്‌ക്കരിച്ചു വികസിപ്പിച്ച വിയറ്റ്‌നാം നാഷണല്‍ ഹോസ്പിറ്റല്‍ ഓഫ് എന്‍ഡോക്രൈനോളജിയിലെ എന്‍ഡോക്രൈന്‍ സര്‍ജറി വിഭാഗം ഡയറക്റ്റര്‍ പ്രൊഫ. ട്രാന്‍ ഗോക് ലുങ്ങ് മുഖ്യാതിഥിയായിരുന്നു. ഡോ:അശോക് കുമാര്‍,ഡോ:പി.കെ ഷറഫുദ്ദീന്‍ , ഡോ:പ്രതാപ് ,ഡോ:ഹേമ ശശിധരന്‍ എന്നിവര്‍ പ്രസംഗിച്ചു.
എന്‍ഡോസ്‌കോപ്പിക് തൈറോയിഡക്റ്റമി തല്‍സമയ ശസ്ത്രക്രിയ ശില്‍പശാല പ്രൊഫ. ട്രാന്‍ ഗോക് ലുങ്ങ്, ഡോ: ജിയാങ് സണ്‍ എന്നിവര്‍ നേത്യത്വം നല്‍കി. എട്ടോളം ശസ്ത്രക്രിയകളാണ് മൗലാനാ ഹോസ്പിറ്റല്‍ ഓപ്പറേഷന്‍ തിയേറ്ററുകളില്‍ നടത്തിയത്.ഡോ:രാജീവ് (ഇ.എം.സ് ഹോസ്പിറ്റല്‍)ഡോ:ഹേമ ശശിധരന്‍( മൗലാനാ ഹോസ്പിറ്റല്‍) എന്നീ
ഇ ന്‍ ടി സര്‍ജ്ജന്‍മാരും മൗലാനാ ഹോസ്പിറ്റല്‍ ചീഫ് അനസ്‌തേഷ്യോളജിസ്റ്റ് ഡോ: പി ശശിധരന്‍ എന്നിവരും ശസ്ത്രക്രിയകള്‍ക്ക് സഹായിച്ചു. ഇവ തല്‍സമയം അക്കാദമി ഹാളിലേക്ക് സംപ്രേഷണം ചെയ്യുകയായിരുന്നു. ഡോ:ജയകുമാര്‍ ആര്‍ മേനോന്‍ ആമുഖ പ്രഭാഷണം നടത്തി .തുടര്‍ന്ന് സാധാരണ ശസ്ത്രക്രിയയും എന്‍ഡോസ്‌കോപ്പിക് ശസ്ത്രക്രിയയും എന്ന വിഷയത്തില്‍ നടന്ന സിമ്പോസിയത്തില്‍ ഡോ: ജയകുമാര്‍ ആര്‍ മേനോന്‍ (കിംസ് ഹോസ്പിറ്റല്‍ തിരുവനന്തപുരം) മോഡറേറ്ററായിരുന്നു, ഡോ: മുരളീധരന്‍ നമ്പൂതിരി (കോഴിക്കോട് മെഡിക്കല്‍ കോളേജ്), ഡോ: മുഹമ്മദ് ഇസ്മായില്‍ (മൗലാനാ ഹോസ്പിറ്റല്‍ പെരിന്തല്‍മണ്ണ), ഡോ:ക്യഷ്ണകുമാര്‍ തങ്കപ്പന്‍ (അമ്യത ഹോസ്പിറ്റല്‍ കൊച്ചി ) എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *