പാലക്കാട് മെഡിക്കല്‍ കോളേജില്‍ വച്ച് നടന്‍ ബിനീഷ് അപമാനിക്കപ്പെട്ട സംഭവത്തില്‍ ഫേസ്ബുക്ക് പോസ്റ്റുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
അതീവ ദുഖകരമായ ഒരു സംഭവത്തെ കുറിച്ച് കേട്ടുകൊണ്ടാണ് ഇന്നത്തെ ദിവസം ആരംഭിക്കുന്നതെന്നും എല്ലാ പ്രതിബന്ധങ്ങളോടും പോരാടി മലയാള സിനിമയില്‍ തന്റേതായ ഇടം നേടിയ ബിനീഷിന് സംഭവിച്ച കാര്യം ദുഃഖകരമാണെന്നും രമേശ് ചെന്നിത്തല.
ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
‘ഇന്ന് നമ്മുടെ കേരളം പിറന്നിട്ട് 63 വര്‍ഷമായിരിക്കുന്നു. അതീവ ദുഖ:കരമായ ഒരു സംഭവത്തെ കുറിച്ച് കേട്ടുകൊണ്ടാണ് ഇന്നത്തെ ദിവസം ആരംഭിക്കുന്നത്. ജീവിതത്തിലെ പ്രതിബന്ധങ്ങളോട് പോരാടി മലയാള സിനിമയില്‍ തന്റേതായ ഇടം നേടിയ പ്രിയപ്പെട്ട ബിനീഷ് ബാസ്റ്റിന് നേരിടേണ്ടി വന്ന ദുരനുഭവം ദുഖ:കരമാണ്. വിവേചനത്തിന്‍റെ ചങ്ങലകള്‍ ഇല്ലാത്തതാവട്ടെ നാളത്തെ കേരളം
