സ്വന്തം സഹോദരന്‍ ബലാത്‌സംഗം ചെയ്തു ഗര്‍ഭിണിയാക്കിയ 13വയസ്സുകാരി പ്രസവിച്ചു; സംഭവം തലശേരിയില്‍

തലശ്ശേരി: സ്വന്തം സഹോദരന്‍ പീഡിപ്പിച്ചതിനെ തുടര്‍ന്ന് ഗര്‍ഭിണിയായ പതിമൂന്നു വയസുകാരി പ്രസവിച്ചു. അതേസമയം, മൂന്ന് ദിവസം മുമ്ബ് തലശ്ശേരി നഗരത്തിനടുത്തുള്ള ആസുപത്രിയില്‍ പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിനെ ഉപേഷിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. കുടുംബത്തിന്റെ അറിവോടെയാണ് കുഞ്ഞിനെ ഉപേക്ഷിച്ചത് എന്നാണ് അറിയുന്നത്. പെണ്‍കുട്ടി നിരന്തരമായ ലൈംഗിക പീഡനത്തിന് ഇരയായിരുന്നു എന്നാണ് പരിശോധിച്ച ഡോക്ടര്‍ പറയുന്നത്. കുട്ടിയുടെ രണ്ട് സഹോദരങ്ങളില്‍ ഒരാള്‍ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയെന്നാണ് പൊലീസിന് ലഭിച്ച വിവരം. സഹോദരന്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇയാളുടെ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കും. ആശുപത്രിവിട്ട പെണ്‍കുട്ടിയെ കൗണ്‍സലിങ് സെറ്ററിലേക്ക് അയച്ചു.

Leave a Reply

Your email address will not be published. Required fields are marked *