കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ വന്‍ ഗതാഗത കുരുക്ക്. ചുരം ആറാം വളവിലാണ് ഗതാഗതം സ്തംഭിച്ചത്. ലോറി കേടായതിനെ തുടര്‍ന്നാണ് സംഭവം.
ഇതേ തുടര്‍ന്ന് ചുരം വഴി വാഹനങ്ങള്‍ കടന്നു പോകുന്നതിന് താമസം നേരിടുന്നുണ്ട്. ഗതാഗത കുരുക്ക് നീക്കാനുള്ള ശ്രമം പൊലീസിന്‍റെ നേതൃത്വത്തില്‍ നടന്നു വരികയാണ്.
