ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ ഏറ്റവും അനുയോജ്യ സമയമിതാണ്: മോദി

ബാങ്കോക്ക്‌: ഇന്ത്യയില്‍ നിക്ഷേപം നടത്താനുള്ള ഏറ്റവും അനുയോജ്യമായ സമയമിതാണെന്ന് ആഗോള നിക്ഷേപകരോട് പറഞ്ഞ് പ്രധാനമന്ത്രി.

ബാങ്കോക്കില്‍ നടന്ന ആദിത്യ ബിര്‍ള കമ്ബനിയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷത്തില്‍ സംസാരിക്കവേയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം പറഞ്ഞത്.

ഇന്ത്യയ്ക്കും തായ്‌ലന്‍ഡിനും ശക്തമായ സാംസ്കാരിക ബന്ധമുണ്ടെന്നും അതുകൊണ്ടുതന്നെ വാണിജ്യത്തിനും സംസ്കാരത്തിനും ഐക്യപ്പെടാന്‍ അന്തര്‍ലീനമായ ശക്തിയുണ്ടെന്നും മോദി പറഞ്ഞു.

നിക്ഷേപത്തിനും പുതിയ ബിസിനസ്സിനും നിങ്ങള്‍ ഇന്ത്യയിലേക്ക് വരണമെന്ന്‍ പ്രധാനമന്ത്രി ബിസിനസ്സ് കമ്യൂണിറ്റി നേതാക്കളോട് പറഞ്ഞു.

വ്യാപാരം എളുപ്പമാക്കുന്നത് ലക്ഷ്യമിട്ട് നിരന്തരം ഘടനാപരമായ മെച്ചപ്പെടുത്തലുകള്‍ നടത്തുന്നുണ്ടെന്നും ഇന്ത്യന്‍ സമൂഹം ബിസിനസുകാരെ സ്വാഗതം ചെയ്യുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *