സൗദി ആ​ഭ്യ​ന്ത​ര വി​മാ​ന​യാ​ത്ര​ക്ക്​ 2020 മു​ത​ല്‍ 10​ റി​യാ​ല്‍ ഫീ​സ്​

ജി​ദ്ദ: സൗ​ദി​ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ര്‍​വി​സു​ക​ളിലെ ​​യാ​ത്ര​ക്കാ​രി​ല്‍​നി​ന്ന്​ 2020 മു​ത​ല്‍ 10​ റി​യാ​ല്‍ ഫീ​സ്​ ഈ​ടാ​ക്കാ​ന്‍ തീ​രു​മാ​നം. സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ അ​തോ​റി​റ്റി​യാ​ണ്​ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ര്‍​വി​സു​ക​ളി​ല്‍ വ​രു​ക​യും പോ​കു​ക​യും ചെ​യ്യു​ന്ന മു​ഴു​വ​ന്‍ യാ​ത്ര​ക്കാ​രി​ല്‍​നി​ന്ന്​​ ഫീ​സ് ഈ​ടാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ചിരിക്കുന്നത്. 2020 ജ​നു​വ​രി ഒ​ന്നു മു​ത​ലാണ്​ തീരുമാനം ന​ട​പ്പാ​ക്കുക.

എ​യ​ര്‍​പോ​ര്‍​ട്ട്​ ലോ​ഞ്ചു​ക​ളും അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളും ഉ​പ​​യോ​ഗി​ക്കു​ന്ന​തി​നു​ള്ള ഫീ​സാ​ണി​ത്. എ​യ​ര്‍​പോ​ര്‍​ട്ടു​ക​ളി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ വി​ക​സി​പ്പി​ക്കു​ന്ന​തി​നും സേ​വ​ന​ങ്ങ​ള്‍ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക​ള്‍​ക്ക്​ ധ​ന​സ​ഹാ​യം സ​മാ​ഹ​രി​ക്കു​ക​യും ല​ക്ഷ്യ​മാ​ണ്​. തീ​രു​മാ​നം. വി​മാ​ന ക​മ്ബ​നി​ക​ളി​ലൂ​ടെ​യാ​യി​രി​ക്കും​ ഫീ​സ്​ സ​മാ​ഹ​രി​ക്കു​ക.

Leave a Reply

Your email address will not be published. Required fields are marked *