കണ്ണൂര്‍: യുഎപിഎ അറസ്റ്റില്‍ പോലീസിനെതിരെ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായ എം വി ജയരാജന്‍. സര്‍ക്കാരിന്റെ നയങ്ങള്‍ക്കു വിരുദ്ധമായാണ് പലപ്പോഴും പോലീസ് പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം കണ്ണൂരില്‍ പറഞ്ഞു.
സര്‍ക്കാര്‍ നയം അനുസരിച്ചല്ല പലപ്പോഴും പോലീസ് ഇടപെടല്‍. ഈ വിമര്‍ശനം നേരത്തെയും ഉയര്‍ന്നതാണ്. യുഎപിഎ ചുമത്തിയ പോലീസ് നടപടിയില്‍ സര്‍ക്കാര്‍ ഇടപെട്ട് തിരുത്തല്‍ ഉണ്ടാകുമെന്നും ജയരാജന്‍ വ്യക്തമാക്കി.
പൊലീസിന് മേല്‍ സര്‍ക്കാരിന് നിയന്ത്രണമില്ല എന്ന വിമര്‍ശനം ശരിയല്ല. പൊലീസിലെ ചിലര്‍ ചെയ്യുന്ന കാര്യങ്ങള്‍ക്ക് പോലീസ് സേനയെ ആകെ പഴിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് അലന്‍, താഹ എന്നീ വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റ് ചെയ്തത് വ്യാപകമായ എതിര്‍പ്പുകള്‍ക്കിടയാക്കിയ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
