ജനനേന്ദ്രി അസഹനീയമായ വേദനയുമായെത്തിയ യുവാവിനെ പരിശോധിച്ച ഡോക്ടര്‍മാര്‍ ഞെട്ടി.! ജനനേന്ദ്രിയത്തിനുള്ളില്‍ കണ്ടെത്തിയത്?

യുവാവിന്റെ ജനനേന്ദ്രിയത്തില്‍ നിന്നും അട്ടയെ നീക്കം ചെയ്തു. കഴിഞ്ഞ ദിവസം അസഹനീയമായ വേദനയോടെ ജനറല്‍ ആശുപത്രിയില്‍ എത്തിയ ആലപ്പുഴ സ്വദേശിയുടെ ജനനേന്ദ്രിയത്തില്‍ നിന്നാണ് 7 സെന്റിമീറ്റര്‍ നീളമുള്ള പോത്തട്ടയെ പുറത്തെടുത്തത്.

ഡോ.പ്രിയദര്‍ശന്റെ നേതൃത്വത്തില്‍ ഉള്ള സംഘമാണ് ശസ്ത്രക്രിയ ചെയ്യാതെ തന്നെ അട്ടയെ പുറത്തെടുത്തത്. യുവാവ് തോട്ടില്‍ ഇറങ്ങിയപ്പോഴാണ് അട്ട കയറിയത് എന്ന് ഡോക്ടര്‍ പറഞ്ഞു.

പൊതുവേ മലമ്ബ്രദേശങ്ങളിലും ചില ചതുപ്പ് നിലങ്ങളിലുമാണ് ഇത്തരം അട്ടകളെ കാണാന്‍ സാധിക്കുന്നതെന്ന് ഡോക്ടര്‍ പറഞ്ഞു. നൂല്‍ വലുപ്പത്തില്‍ ഉള്ള അട്ട, മൂത്രനാളിക്ക് ഉള്ളില്‍ കയറി രക്തം കുടിച്ച്‌ വലുതാവുകയായിരുന്നു. അട്ട കൂടുതല്‍ ഉള്ളിലേക്കു കയറാതിരിക്കാന്‍ വേണ്ട മുന്‍ കരുതലുകള്‍ എടുത്ത ശേഷം വളരെ സൂക്ഷ്മമായാണ് അട്ടയെ പുറത്തെടുത്തതെന്ന് ഡോക്ടര്‍ അറിയിച്ചു. തുടര്‍ന്നു വിദഗ്ധ ചികിത്സ നല്‍കി യുവാവിനെ വിട്ടയച്ചു.

അട്ട തോട്ടിലെ വെള്ളത്തില്‍നിന്നു കയറിയതാണെന്ന്‌ യുവാവ്‌ പറഞ്ഞു. ഇതിന്റെ കടിയേറ്റാല്‍ പെട്ടെന്ന്‌ അറിയാന്‍ കഴിയില്ല. രക്‌തം കുടിച്ച്‌ വീര്‍ക്കുമ്ബോള്‍ തനിയേ ഇളകി വീഴുകയാണ്‌ ചെയ്യുകയെന്നും കുളയട്ടയുടെ ഉമിനീരിലെ ഹിറുഡിന്‍ എന്ന പദാര്‍ഥം രക്‌തം കട്ടപിടിക്കുന്നത്‌ തടയുന്നതാണെന്നും ഡോക്‌ടര്‍ പറഞ്ഞു.
കുളയട്ടയുടെ സാന്നിധ്യമുള്ള വെള്ളക്കെട്ടിലോ ജലാശയങ്ങളിലോ ഇറങ്ങി കുളിക്കുന്നവരും വനമേഖലയില്‍ ട്രെക്കിങ്ങിന്‌ പോകുന്നവരും ഇറുകിയ തരം അടിവസ്‌ത്രം ഉപയോഗിക്കുകയാണ്‌ അഭികാമ്യമെന്നും ഡോ. പ്രിയദര്‍ശന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *