കോഴിക്കോട്: കെഎസ്ആര്‍ടിസി കടുത്ത സാമ്ബത്തിക പ്രതിസന്ധി നേരിടുമ്ബോള്‍ നടത്തുന്ന തൊഴിലാളികളുടെ സമരം പിന്‍വലിക്കണമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്. ഒരു ദിവസത്തെ സമരമാണെങ്കില്‍ പോലും അത് വീണ്ടും സാമ്ബത്തിക പ്രതിസന്ധി വര്‍ധിപ്പിക്കും. എല്ലാ പ്രശ്നങ്ങളും ചര്‍ച്ച ചെയ്ത് പരിഹരിക്കണം. സ്ഥാപനത്തിന്റെ നിലനില്പിന് ദോഷകരമാകുന്ന രീതിയില്‍ തൊഴിലാളികള്‍ ഇടപെടരുതെന്നും മന്ത്രി പറഞ്ഞു.
