കൊച്ചി: പുല്ലേപ്പടിയില്‍ പത്തുവയസുകാരനെ കുത്തിക്കൊന്നു. പുല്ലേപ്പടി സ്വദേശി റിച്ചിയാണ് കൊല്ലപ്പെട്ടത്. കടയില്‍ പോയി മടങ്ങും വഴിയാണ് റിച്ചിക്കു നേരെ ആക്രമണമുണ്ടായത്. അയല്‍വാസിയായ അജി ദേവസ്യ എന്ന മധ്യവസ്‌കനാണ് കൊല നടത്തിയത്. ഇയാള്‍ പോലീസ് പിടിയിലായി. പ്രതി മാനസിക രോഗിയാണെന്ന് പോലീസ് വ്യക്തമാക്കി. ഇയാള്‍ മയക്കുമരുന്നിനടിമയാണെന്ന് നാട്ടുകാര്‍ പറഞ്ഞു. കൊല്ലപ്പെട്ട റിച്ചിയുടെ ശരീരത്തില്‍ 17 ലേറെ കുത്തുകള്‍ ഏറ്റിരുന്നുവെന്നും പോലീസ് പറഞ്ഞു.
