അന്വേഷണം പുരോഗമിക്കുന്നു

മസ്‌ക്കറ്റ്: ചിക്കു റോബര്‍ട്ട് കൊലക്കേസുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗതിയില്‍ . ദമ്പതിമാരുമായി പരിചയമുളളവരില്‍ നിന്നും കൂട്ടുകാരില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും റോയല്‍ ഒമാന്‍ പോലീസ് ഇതിനകം വിവരങ്ങള്‍ ശേഖരിച്ചു കഴിഞ്ഞു.ഭര്‍ത്താവ് ലിന്‍സന്‍ തോമസ് പോലീസ് കസ്റ്റഡിലാണ്. ലിന്‍സന് ആവശ്യമായ നിയമസഹായം നല്‍കുന്നതിന് തിങ്കളാഴ്ച ഒമാന്‍ സ്വദേശിയായ അഭിഭാഷകന്‍ പ്രോസിക്യൂഷനില്‍ ഹാജരായി. കഴിഞ്ഞ ബുധനാഴ്ചയാണ് ചിക്കു റോബര്‍ട്ടിനം താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. തുചര്‍ന്ന് ലിന്‍സനെ വ്യാഴാഴ്ച രാവിലെ സലാല സജസിലെ സി ഐ ഡി ഓപീസിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു.
ചിക്കു മരിച്ചുകിടക്കുന്നത് ആദ്യം കണ്ടത് ലിന്‍സനാണ്. മൃതദേഹം കാബൂസ് ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിക്കുകയാണെന്ന് സലാലയിലെ അന്ത്യന്‍എംബസി ഓണററി കൗണ്‍സില്‍ മന്‍പ്രീത് സിങ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *