നിരപരാധികളെ പ്രതിയാക്കിയാല്‍ അവരായിരിക്കും യഥാര്‍ത്ഥ ഇരയായി മാറുകയെന്ന് ഹൈക്കോടതി

കൊച്ചി: നിരപരാധികളെ പ്രതിയാക്കുന്ന ഒരു സാഹചര്യമുണ്ടായാല്‍ പിന്നീട് അവരായിരിക്കും യഥാര്‍ത്ഥ ഇരയായി മാറുകയെന്ന് ഹൈക്കോടതി. ലൈംഗിക അതിക്രമവുമായി ബന്ധപ്പെട്ടുള്ള പരാതികളില്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. അന്വേഷണ ഉദ്യോഗസ്ഥരും പ്രോസിക്യൂട്ടറും കോടതികളും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം. പോക്സോ കേസുകളിലടക്കം ഇത്തരം സംഭവങ്ങളില്‍ കൃത്യമായ തെളിവുകളില്ലാതെ ആരേയും പ്രതിയാക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചു.

2018ലെ കോട്ടയം പാമ്ബാടിയില്‍ ബസുടമ മോശമായി പെരുമാറിയെന്ന വിദ്യാര്‍ഥിനിയുടെ പരാതി പരിഗണിക്കവെയായിരുന്നു കോടതിയുടെ ഇത്തരത്തിലുള്ള നിരീക്ഷണം. സ്‌കൂള്‍ ബസില്‍ വെച്ച്‌ 13 കാരിയുടെ കൈയിലിടിച്ചു എന്ന പരാതിയില്‍ ബസുടമക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു. എന്നാല്‍ ബസിലുണ്ടായിരുന്ന മറ്റു കുട്ടികളടക്കം ഇത്തരമൊരു സംഭവമുണ്ടായിട്ടില്ലെന്നാണ് മൊഴി നല്‍കിയത്. കേസ് നിലനില്‍ക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ലൈംഗിക അതിക്രമ കേസുകളില്‍ പൊതുവായ നിരീക്ഷണം നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *