മഴക്കെടുതി; രക്ഷകരായി റോയല്‍ ഒമാന്‍ പൊലീസ്

മ​സ്ക​ത്ത്: ആ​ര്‍​ത്തി​ര​മ്ബി​യ മ​ഴ​പ്പെ​യ്ത്തി​ല്‍ വാ​ദി​ക​ള്‍ നി​റ​ഞ്ഞൊ​ഴു​കി​യും റോ​ഡു​ക​ള്‍ പു​ഴ​ക​ളാ​യി മാ​റി​യും ദു​രി​ത​പ​ര്‍​വം തീ​ര്‍​ത്ത​പ്പോ​ള്‍ എ​ല്ലാ​വ​ര്‍​ക്കും ര​ക്ഷ​ക​രാ​യ​ത് റോ​യ​ല്‍ ഒ​മാ​ന്‍ പൊ​ലീ​സ്. ക​ന​ത്ത മ​ഴ​യും കാ​റ്റും ഇ​ടി​വെ​ട്ടും രൗ​ദ്ര​ഭാ​വം​പൂ​ണ്ട മ​ല​വെ​ള്ള​പ്പാ​ച്ചി​ലുെ​മാ​ന്നും വ​ക​വെ​ക്കാ​തെ തു​ള്ളി​ക്കൊ​രു കു​ടം പെ​യ്യു​ന്ന മ​ഴ​യ​ത്ത് ഇ​റ​ങ്ങി​യ ഒ​മാ​നി​െന്‍റ സ്വ​ന്തം സേ​ന നി​ര്‍​വ​ഹി​ച്ച​ത് സ​മാ​ന​ക​ളി​ല്ലാ​ത്ത ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​നം. സി​വി​ല്‍ ഡി​ഫ​ന്‍​സ് പ​ബ്ലി​ക് അ​തോ​റി​റ്റി, ആം​ബു​ല​ന്‍​സ് സ​ര്‍​വി​സ് എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​യി​രു​ന്നു ദ​ഹ്റ ഗ​വ​ര്‍​ണ​റേ​റ്റി​ലെ പൊ​ലീ​സ് ക​മാ​ന്‍​ഡി​നു കീ​ഴി​ലെ സേ​ന ക​ര്‍​മ​നി​ര​ത​രാ​യ​ത്.

ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ച മു​ത​ല്‍ തി​മി​ര്‍​ത്തു​പെ​യ്ത മ​ഴ​യി​ല്‍ ദു​രി​ത​ത്തി​ലാ​യ​വ​രെ ര​ക്ഷി​ക്കാ​നും സു​ര​ക്ഷി​ത​സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് മാ​റ്റി​പ്പാ​ര്‍​പ്പി​ക്കാ​നും രാ​ത്രി​വ​രെ വി​ശ്ര​മ​മി​ല്ലാ​തെ ജോ​ലി​യെ​ടു​ത്താ​ണ് പൊ​ലീ​സ് മാ​തൃ​ക​പ്ര​വ​ര്‍​ത്ത​നം കാ​ഴ്ച​വെ​ച്ച​ത്. ഇ​തി​നി​ടെ റോ​ഡി​ലെ ത​ട​സ്സ​ങ്ങ​ള്‍ നീ​ക്കു​ന്ന​തി​നും ഗ​താ​ഗ​ത​സ്തം​ഭ​നം ഒ​ഴി​വാ​ക്കു​ന്ന​തി​ലും സു​ഗ​മ​മാ​യ റോ​ഡ് ഗ​താ​ഗ​തം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നും ഒ​ട്ടും വൈ​കാ​ന്‍ സേ​ന ത​യാ​റാ​യി​രു​ന്നി​ല്ല.

മ​ഴ​ദി​വ​സം 12 മ​ണി​ക്കൂ​ര്‍ വി​ശ്ര​മ​മി​ല്ലാ​തെ പ്ര​വ​ര്‍​ത്തി​ച്ച പൊ​ലീ​സ്​​സേ​ന 54 അ​ത്യാ​ഹി​ത സം​ഭ​വ​ങ്ങ​ളി​ല്‍ ജ​ന​ങ്ങ​ളു​ടെ ര​ക്ഷ​ക​രാ​യി. ക​ന​ത്ത മ​ഴ​യി​ല്‍ നി​റ​ഞ്ഞു ക​വി​ഞ്ഞൊ​ഴു​കി​യ ഇ​ബ്രി​യി​ലെ വാ​ദി​യി​ല്‍ കാ​ര്‍ തെ​ന്നി​വീ​ണ്​ അ​തി​ല്‍ പെ​ട്ടു​പോ​യ ര​ണ്ടു​പേ​രെ ദീ​ര്‍​ഘ​നേരം നീ​ണ്ട ശ്ര​മ​ക​ര​മാ​യ ദൗ​ത്യ​ത്തി​നൊ​ടു​വി​ല്‍ ര​ക്ഷി​ച്ചെ​ടു​ക്കു​ന്ന​തി​ലാ​യി​രു​ന്നു ആ​ദ്യം വി​ജ​യം​ക​ണ്ട​ത്. പി​ന്നീ​ട് ഇ​തേ​പൊ​ലെ വാ​ദി​യി​ല​ക​പ്പെ​ട്ട മ​റ്റു ആ​റു​പേ​രെ​യും പൊ​ലീ​സ് ക​ര​ക​യ​റ്റി. സി​വി​ല്‍ ഡി​ഫ​ന്‍​സ് പ​ബ്ലി​ക് അ​തോ​റി​റ്റി​യി​ലും വാ​ദി​യി​ല്‍ അ​ക​പ്പെ​ട്ട ആ​റോ​ളം പേ​ര്‍​ക്ക് ര​ക്ഷ​ക​രാ​യി മാ​റി. വാ​ദി അ​ല്‍ സാ​ബി​ക്കി​ല്‍ വാ​ഹ​ന​വു​മാ​യി അ​ക​പ്പെ​ട്ട ര​ണ്ടു​പേ​രെ​യും സി​വി​ല്‍ ഡി​ഫ​ന്‍​സ് ര​ക്ഷി​ച്ചു. ക​ന​ത്ത മ​ഴ​യി​ല്‍ റു​ഷ്താ​ഖ് മേ​ഖ​ല​യി​ലു​ണ്ടാ​യ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ല്‍ നി​ര​വ​ധി കു​ടും​ബ​ങ്ങ​ള്‍ ഒ​റ്റ​പ്പെ​ട്ടു. റോ​യ​ല്‍ ഒ​മാ​ന്‍ പൊ​ലീ​സ് ഹെ​ലി​കോ​പ്ട​റി​ല്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യാ​ണ് ജ​ന​ങ്ങ​ളെ സു​ര​ക്ഷി​ത​മാ​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് മാ​റ്റി​യ​ത്.

ശ​ക്ത​മാ​യി മ​ഴ​പെ​യ്ത ബാ​ത്തി​ന, ദാ​ഖി​ലി​യ, മ​സ്​​ക​ത്ത്, ശ​ര്‍​ഖി​യ എ​ന്നി​വി​ട​ങ്ങ​ളി​ലും ഒ​ട്ടേ​റെ പേ​ര്‍ ദു​രി​ത​ത്തി​ലാ​യി റാ​സ് ഹാ​ദ്, റു​സ്താ​ഖ്, ബു​റൈ​മി, യ​ങ്ഖൂ​ല്‍, ബ​ഹ്​​ല, അ​ല്‍ അ​വാ​ബി, ഇ​ബ്രി, ദ​ങ്ക്, യ​ങ്ക​ല്‍, സു​ഹാ​ര്‍, ജ​ബ​ല്‍ അ​ഖ്ദ​ര്‍, ബി​ര്‍ക​ത്ത് അ​ല്‍മൗ​സ്, ജ​ബ​ല്‍ ശം​സ് തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലും ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​മാ​യി പൊ​ലീ​സും അ​നു​ബ​ന്ധ സം​വി​ധാ​ന​ങ്ങ​ളും സ​ജീ​വ​മാ​യി.

Leave a Reply

Your email address will not be published. Required fields are marked *