മലപ്പുറം: മതത്തിന്റെ പേരില്‍ വിഭാഗീയതയുണ്ടാക്കി രണ്ട് തരം പൗരന്‍മാരെ സഷി ക്കുന്ന മോദി സര്‍ക്കാര്‍ പാസാക്കിയ പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നാ വശ്യപ്പെട്ട് ഡിസംബര്‍ 15 , 16 തിയ്യതികളില്‍ മുസ്ലിം യൂത്ത് ലീഗ് അഡ നെറ്റ് മാര്‍ച്ച് സംഘടിപ്പിക്കും . സ്വാതന്ത്ര്യസമര രക്തസാക്ഷികളുടെ ഖബറിടം സ്ഥിതി ചെയ്യുന്ന മലപ്പുറം പൂക്കോട്ടൂരില്‍ നിന്നാരംഭിച്ച് സ്വാതന്ത്യ സമര സ്മരണകള്‍ നിലനില്‍ക്കുന്ന കോഴിക്കോട് കടപ്പുറത്ത് മാര്‍ച്ച് സമാപിക്കും . ഡിസംബര്‍ 15ന് ഞായറാഴ്ച വൈകു ന്നേരം മൂന്ന് മണിക്ക് മലപ്പുറം പൂക്കോട്ടൂരില്‍ വെച്ച് മാര്‍ച്ച് ഉദ്ഘാടനം ചെയ്യും . 16ന് വൈകുന്നേരം മൂന്ന് മണിക്ക് കോഴിക്കോട് കടപ്പുറത്ത് സമാപിക്കും . പൗരത്വ ഭേദഗതി നിയമം ഭരണഘടന വിരുദ്ധവും രാജ്യത്തിന്റെ പാരമ്പര്യത്തിന് നിരക്കാത്തതുമാണ് , ളെ മാത്രം ഒഴിവാക്കി മറ്റുള്ള മതവിഭാഗങ്ങളില്‍പ്പെട്ട അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കാനുള്ള നിയമം അപരവത്കരണത്തിന് ആക്കം കൂട്ടുന്നതാണ് . ദേശീയ പൗരത്വ പട്ടിക തയ്യാറാക്കി ഏതെങ്കിലും ഒരു വിഭാഗത്തെ രാജ്യത്ത് നിന്നും പുറംന്ത ളാമെന്ന് സംഘ്പരിവാര്‍ ആഗ്രഹം വ്യാമോഹം മാത്രമാണ് . രാജ്യത്തിന്റെ സ്വാതന്ത്യ സമരത്തില്‍ നിന്നും വഴിമാറി നടന്നവര്‍ക്ക് സ്വാതന്ത്യ സമര രക്തസാക്ഷികളുടെ പിന്‍ മുറക്കാരുടെ രേഖകള്‍ പരിശോധിക്കാന്‍ അവകാശമില്ല . പൗരത്വ ഭേദഗതി നിയമം അനുവദിക്കില്ലെന്ന ബംഗാള്‍ , പഞ്ചാബ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം സ്വാഗതാര്‍ഹമാണ് . ഇത് മാതൃകയില്‍ പ്രഖ്യാപനം നടത്താന്‍ കേരള മു ഖ്യമന്ത്രി പിണറായി വിജയനും ഇനിയെങ്കിലും ആര്‍ജവം കാണിക്കണമെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങള്‍, സെക്രട്ടറി പി . കെ ഫിറോസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
