ധൂര്‍ത്തിന്റെ കാര്യത്തില്‍ പിണറായി സര്‍ക്കാര്‍ വീണ്ടും കുരുക്കില്‍; കുട്ടി നേതാക്കളെ സര്‍ക്കാര്‍ ചെലവില്‍ ലണ്ടനിലേക്കയക്കുന്നു

തിരുവനന്തപുരം: ധൂര്‍ത്തിന്റെ കാര്യത്തില്‍ പിണറായി സര്‍ക്കാര്‍ വീണ്ടും കുരുക്കില്‍. മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാരുടെ സന്ദര്‍ശനത്തിന് പിന്നാലെ എസ്‌എഫ്‌ഐ നേതാക്കളും വിദേശത്തേക്ക് ഉല്ലാസ യാത്രയ്‌ക്കൊരുങ്ങുന്നു. അടുത്ത മാസം ലണ്ടനിലേക്ക് പറക്കുന്നതിനുള്ള ഉത്തരവ് ഉന്നത വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. എഴുപത് സര്‍ക്കാര്‍ കോളേജുകളിലെ യൂണിയന്‍ ചെയര്‍മാന്‍മാരെയാണ് സര്‍ക്കാര്‍ നേതൃപാടവത്തിനായി വിദേശത്തേക്ക് സര്‍ക്കാര്‍ ചെലവില്‍ കൊണ്ടുപോകുന്നത്.

ഇതില്‍ കൂടുതലും എസ്‌എഫ്‌ഐ നേതാക്കളാണ്. സര്‍ക്കാരിന്റെ ധൂര്‍ത്തിന് ഉദാഹരമാണിതെന്നും ഒട്ടേറെ സ്‌കോളര്‍ഷിപ്പുകള്‍ മുടങ്ങിക്കിടക്കവെയാണ് അനാവശ്യ ചെലവുണ്ടാക്കുന്നതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. കോളേജ് യൂണിയന്‍ ചെയര്‍മാന്‍മാരെ വിദേശത്തേക്ക് അയക്കുന്നത് സംസ്ഥാന ചരിത്രത്തില്‍ ഇത് ആദ്യമായാണ്. പദ്ധതിയെ കുറിച്ച്‌ ചര്‍ച്ച തുടങ്ങിയപ്പോള്‍ തന്നെ സംഭവം വിവാദത്തിലായിരുന്നു. സംസ്ഥാന ഖജനാവില്‍ നിന്നാണ് യാത്രയുടെ മുഴുവന്‍ ചെലവും വഹിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *