മഞ്ചേരി: വീട്ടമ്മയെ ഭീഷണിപ്പെടുത്തി ബലാല്‍സംഗം ചെയ്തുവെന്ന കേസില്‍ റിമാന്റില്‍ കഴിയുന്ന പ്രതിയുടെ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി തള്ളി. മമ്പാട് നടുവക്കാട് ചെറുപള്ളിക്കല്‍ സെമീര്‍ (36)ന്റെ ജാമ്യാപേക്ഷയാണ് തള്ളിയത്. 2015 ജനുവരി അഞ്ചിന് രാത്രി 12 മണിക്കാണ് സംഭവം.
യുവതിയും ബന്ധുവായ പ്രതിയും വിവാഹത്തിനു മുമ്പ് പ്രണയത്തിലായിരുന്നു. അന്ന് കൈമാറിയ കത്തുകളും ഫോട്ടോകളും ഭര്‍ത്താവിന് കാണിച്ചു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് യുവതിയുടെ വീട്ടിലെത്തി ബലാല്‍സംഗം ചെയ്തത്. അസമയത്ത് വീട്ടില്‍ നിന്ന് പുറത്തിറങ്ങിയ യുവാവിനെ നാട്ടുകാര്‍ ചോദ്യം ചെയ്തതിലാണ് പീഡന വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് യുവതി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ 2016 മാര്‍ച്ച് 22ന് വണ്ടൂര്‍ സി ഐ സാജു കെ ഏബ്രഹാം അറസ്റ്റ് ചെയ്ത പ്രതി ഇപ്പോള്‍ മഞ്ചേരി സബ്ജയിലില്‍ റിമാന്റിലാണ്.
