കെസിക്ക് ശാസന

കോഴിക്കോട്: കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ സി അബുവിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീന്റെ പരസ്യശാസന. ബേപ്പൂര്‍ മണ്ഡലം യുഡിഎഫ് കണ്‍വെന്‍ഷനിടെ മതസ്പര്‍ധ വളര്‍ത്തുന്ന പ്രസംഗം നടത്തിയെന്ന പരാതിയിലണ് നടപടി. അബുവിന്റെ വിശദീകരണം തിരഞ്ഞെടുപ്പ് കമ്മീഷന്‍ തളളി. മതത്തിന്റെ പേരില്‍ വോട്ട് തേടിയതിലൂടെ തിരഞ്ഞെുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് കാണിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ കെസി അബുവിന് നോട്ടീസ് നല്‍കിയിരുന്നു. സംഭവത്തില്‍ നേരത്തെ നല്ലളം പൊലീസ് കേസ്സെടുത്തിരുന്നു. മണ്ഡലം ബിജെപി സ്ഥാനാര്‍ത്ഥി കെപി പ്രകാശ് ബാബു നല്‍കിയ പരാതിയിലാണ് കോസ്സ് എടുത്തത്. ഏപ്രില്‍ ഏഴിന് ചെറുവണ്ണൂരില്‍ നടന്ന യുഡിഎഫ് പ്രചാരണയോഗത്തില്‍ മുസ്ലീമായ മേയര്‍ കോഴിക്കോടിന് നഷ്ടപ്പെടാതിരിക്കാന്‍ വി കെസി മമ്മത് കോയ തോല്‍ക്കുകയും ആദം മുല്‍സി ജയിക്കുകയും ചെയ്യണമെന്ന് ഒരു നേതാവ് തന്നോട് പറഞ്ഞതായി നടത്തിയ പരാമര്‍ശത്തിന്‍രെ അടിസ്ഥാനത്തിലാണ് നടപടി.

Leave a Reply

Your email address will not be published. Required fields are marked *