ന്യൂഡല്‍ഹി: ട്രെയിന്‍ യാത്ര നിരക്ക് വര്‍ധിപ്പിക്കുന്നതിനു പിന്നാലെ റെയില്‍വേ സ്റ്റേഷനുകളിലെ ഭക്ഷണ വിലയും കൂട്ടിയത്. റെയില്‍വേ സ്റ്റേഷനുകളിലെ ഐആര്‍ടിസി റസ്റ്റോറന്റുകളിലെ ഭക്ഷണ വിലയാണ് വര്‍ധിപ്പിച്ചത്. എക്സ്പ്രസ്, മെയില്‍ ട്രെയിനുകളുടെ നിരക്കിലാകും റെയില്‍വേ സ്റ്റേഷനുകളിലെ ഭക്ഷണ ശാലകളിലും ഇനി മുതല്‍ ഭക്ഷണം ലഭിക്കുക. അഞ്ച് രൂപ മുതലാണ് വര്‍ധനവ്. കൂടാതെ, രാജധാനി, ശതാബ്ദി, തുരന്തോ ട്രെയിനുകളിലെ ഭക്ഷണ നിരക്കും ഉയര്‍ത്തി.
കഴിഞ്ഞ ദിവസം ട്രെയിന്‍ യാത്രാ നിരക്ക് വര്‍ധന ഉടനുണ്ടാകുമെന്ന് റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. ഇതിനു പിന്നാലെയാണ് ഭക്ഷണ വിലയും കൂട്ടിയത്. യാത്രാ നിരക്ക് കിലോമീറ്ററിന് അഞ്ച് പൈസ മുതല്‍ 40 പൈസ വരെ വര്‍ധിപ്പിച്ചേക്കും.
ഡല്‍ഹി തെരഞ്ഞെടുപ്പിന് ശേഷം വര്‍ധന പ്രാബല്യത്തില്‍ വന്നേക്കും.നിരക്ക് വർധനയ്ക്ക് പ്രധാനമന്ത്രിയുടെ ഓഫീസ് കഴിഞ്ഞ മാസം അംഗീകാരം നൽകിയിരുന്നെങ്കിലും ജാർഖണ്ഡ് തിരഞ്ഞെടുപ്പ് കഴിയും വരെ വൈകിക്കുകയായിരുന്നു. ജനുവരിയിൽ നടക്കുന്ന ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിനെ ബാധിക്കുമോ എന്ന ചിന്തയിലാണ് ഇപ്പോൾ തീരുമാനം വൈകുന്നത്. തെരഞ്ഞെടുപ്പിന് മുൻപ് നിരക്ക് വര്‍ധിപ്പിച്ചാല്‍ തിരിച്ചടിയാകുമെന്ന ആശങ്ക സര്‍ക്കാറിനുണ്ട്.
