വിദ്യാലയത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്തുക, ഭൗതീക സാഹചര്യങ്ങൾ ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്നായ ആനക്കൽ
G.T.W.H.S ൽ എസ്.ഇ. എസ്.ആർ.സി പ്രവർത്തകർ സന്ദർശനം നടത്തിയത്. വാർഡ് അംഗം ഉണ്ണികൃഷ്‌ണന്റെ നേതൃത്വത്തിലായിരുന്നു പരിപാടി സംഘടിപ്പിത്.250 തോളം വിദ്യാർഥികൾ പഠിക്കുന്ന സ്കൂളിൽ 60 ശതമാനത്തോളം എസ്.ടി വിദ്യാര്ഥികളാണുള്ളത്.നിലവിൽ വിദ്യാലയത്തിലെ ഭൗതീക സാഹചര്യങ്ങളിലെ അപര്യാപത,സ്കൂൾ നേരിടുന്ന വെല്ലുവിളികൾ എന്നിവ വിദ്യാർഥികളും സ്കൂൾ അധ്യാപകരുമായി ചർച്ച ചെയ്തു.വിദ്യാർത്ഥികളുടെ പഠന കാര്യങ്ങളിൽ രക്ഷിതാക്കളുടെ അലംഭാവം, മാതാപിതാക്കളുടെ മയക്കുമരുന്നു -മദ്യപാന ഉപയോഗങ്ങൾ സംബന്ധിച്ച പ്രശ്നങ്ങൾ, ഗതാഗത സൗകര്യം, ജീവനക്കാർ, ഫണ്ടുകൾ എന്നിവയുടെ അപര്യാപ്ത എന്നിവയെ കുറിച്ചും സംഘം വിലയിരുത്തി.അക്കാദമിക് മേഖലയിലെ നിർണായക കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും വിദ്യാലയങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുകയും ചെയ്യുന്ന സംഘടനയാണ് എസ്.ഇ. എസ്.ആർ.സി. സന്നദ്ധ പ്രവർത്തകരായ മുബാറക് എൻ. എം,ഷാഹിദ, വി.രമ്യ,വിനീത, ബാലേന്ദു.വി, ഉമ. യൂ, സഫിയ തുടങ്ങിവർ പരിപാടിയിൽ പങ്കെടുത്തു.



