ദുബൈ: ദുബൈ ഷോപ്പിംഗ് ഫെസ്റ്റ് (ഡി എസ് എഫ്) നറുക്കെടുപ്പില്‍ ഭാഗ്യശാലികളായി മലയാളികളായ അമ്മയും മകളും. സമ്മാനമായി ലഭിച്ചത് ആറേമുക്കാല്‍ ലക്ഷത്തോളം രൂപയുടെ സ്വര്‍ണം.
ബംഗളുരുവില്‍ താമസിക്കുന്ന തിരുവനന്തപുരം സ്വദേശികളായ മീനാക്ഷി സുനില്‍, മകള്‍ അര്‍ച്ചന എന്നിവര്‍ക്കാണു ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായുള്ള നറുക്കെടുപ്പില്‍ സമ്മാനം ലഭിച്ചത്. ദയ്‌റെ ഗോള്‍ഡ് സൂക്കിലെ മലബാര്‍ ഗോള്‍ഡ് ഷോറൂമില്‍ നിന്നും സ്വര്‍ണം വാങ്ങിയപ്പോള്‍ ഇവര്‍ക്കു ലഭിച്ച കൂപ്പണില്‍ നിന്നാണു സമ്മാനം ലഭിച്ചത്. ദുബൈയിലുള്ള ഭര്‍ത്താവിനെ കാണാന്‍ മകള്‍ക്കൊപ്പം എത്തിയതാണ് മീനാക്ഷി.
ദുബൈ ഗോള്‍ഡ് ആന്‍ഡ് ജ്വല്ലറി ഗ്രൂപ്പ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി ഫെബ്രുവരി ഒന്നുവരെ നറുക്കെടുപ്പ് നടത്തുന്നുണ്ട്. 25 സ്വര്‍ണനാണയങ്ങളാണു ഭാഗ്യശാലിക്കു ലഭിക്കുക. ജനുവരി നാലുമുതല്‍ എല്ലാ ശനിയാഴ്ചകളിലും പ്രത്യേക സമ്മാനമായി അഞ്ച് സ്വര്‍ണനാണയങ്ങളും ലഭിക്കും.
