കോഴിക്കോട്: കോഴിക്കോട് നരിക്കുനിയില്‍ റിട്ട. അധ്യാപകനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മുഹമ്മദലി(65) ആണ് മരിച്ചത്. ഗുരുതരമായ വൈറസ് രോഗം തനിക്കുള്ളതായി മുഹമ്മദലി ആത്മഹത്യക്കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.
ഇതാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് കരുതുന്നത്. ഇദ്ദേഹത്തിന്റെയും പിതാവിന്റെയും പല രേഖകളും നഷ്ടപ്പെട്ടതായും പൗരത്വഭേദഗതി നിയമം നടപ്പില്‍ വരുമ്ബോള്‍ ഇതു പ്രശ്‌നമാകുമോ എന്നും ഇദ്ദേഹത്തിന്റെ ആത്മഹത്യക്കുറിപ്പില്‍ ഉള്ളതായി ബന്ധുക്കള്‍ ആരോപിക്കുന്നുണ്ട്.
