ബെയ്ജിങ്: ചൈനയില്‍ അജ്ഞാത വൈറസ് രോഗം പടര്‍ന്നുപിടിക്കുന്നു. വ്യൂഹാന്‍ നഗരത്തിലും പരിസരപ്രദേശത്തുമാണ് ന്യൂമോണിയയുമായി സാദൃശ്യമുള്ള വൈറസ് രോഗം പരക്കുന്നത്. ഇതുവരെ 44 പേരിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയത്. ഇതില്‍ 11 പേരുടെ നില ഗുരുതരമാണ്. 121 പേരാണ് നിലവില്‍ ആരോഗ്യവിദഗ്ധരുടെ നിരീക്ഷണിത്തില്‍ കഴിയുന്നത്.
വൈറസിന്റെ ഉറവിടവും സ്വഭാവവും ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് ബാധിക്കുന്ന വൈറസല്ല ഇതെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. പടര്‍ന്നുപിടിക്കുന്ന വൈറസ് ‘സാര്‍സ്’ ആണെന്ന തരത്തില്‍ സമൂഹ്യമാദ്ധ്യമങ്ങില്‍ പ്രചാരണം നടക്കുന്നുണ്ട്. സമൂഹമാദ്ധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ച എട്ടുപേരെ വൂഹാന്‍ പോലീസ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. അജ്ഞാത വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ചൈനയുടെ അയല്‍രാജ്യങ്ങളിലും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
