മു​ത്തൂ​റ്റ് എം​ഡി​ക്ക് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണം അ​പ​ല​പ​നീ​യ​മെ​ന്ന് ഇ.​പി.​ജ​യ​രാ​ജ​ന്‍

തി​രു​വ​ന​ന്ത​പു​രം: മൂ​ത്തൂ​റ്റ് എം​ഡി ജോ​ര്‍​ജ് അ​ല​ക്സാ​ണ്ട​റി​ന് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തെ അ​പ​ല​പി​ച്ച്‌ വ്യ​വ​സാ​യ മ​ന്ത്രി ഇ.​പി.​ജ​യ​രാ​ജ​ന്‍. തി​രു​വ​ന​ന്ത​പു​ര​ത്ത് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഏ​ത് ത​ര​ത്തി​ലു​ള്ള ആ​ക്ര​മ​ണ​ത്തെ​യും സ​ര്‍​ക്കാ​ര്‍ എ​തി​ര്‍​ക്കും. സം​ഭ​വ​ത്തി​ല്‍ കു​റ്റ​ക്കാ​ര്‍​ക്കെ​തി​രേ ക​ര്‍​ശ​ന​മാ​യ ന​ട​പ​ടി​യെ​ടു​ക്കും. ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ട്ട​തി​ന് തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ള്‍ ന​ട​ത്തു​ന്ന സ​മ​ര​ത്തെ മോ​ശ​മാ​ക്കാ​ന്‍ വേ​ണ്ടി ബോ​ധ​പൂ​ര്‍​വം ന​ട​ത്തി​യ ആ​ക്ര​മ​ണ​മാ​ണോ എ​ന്ന സം​ശ​യ​വും മ​ന്ത്രി പ്ര​ക​ടി​പ്പി​ച്ചു. തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളു​ടെ പ​ണി​മു​ട​ക്കി​നെ​തി​രേ നി​സാ​ന്‍ സി​ഐ​ഒ ടോ​ണി തോ​മ​സ് ഫേ​സ്ബു​ക്കി​ല്‍ ന​ട​ത്തി​യ പ​രാ​മ​ര്‍​ശ​ത്തെ മ​ന്ത്രി വി​മ​ര്‍​ശി​ച്ചു. നി​സാ​ന്‍റെ സി​ഐ​ഒ മ​റ്റാ​ര്‍​ക്കോ വേ​ണ്ടി സം​സാ​രി​ക്കു​ന്ന​തു​പോ​ലെ​യാ​ണ് തോ​ന്നു​ന്ന​ത്. അ​ദ്ദേ​ഹം കു​റ​ച്ചു​കൂ​ടി പ​ക്വ​മാ​യി പെ​രു​മാ​റേ​ണ്ടി​യി​രു​ന്നു. സി​ഐ​ഒ​യു​ടെ പ​രാ​മ​ര്‍​ശം നി​സാ​ന്‍ പ​രി​ശോ​ധി​ക്ക​ട്ടെ​യെ​ന്നും ഇ.​പി.​ജ​യ​രാ​ജ​ന്‍ പ്ര​തി​ക​രി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *