സംസ്ഥാന ഡിജിപി നിയമനം ആഭ്യന്തരമന്ത്രിയുടെ വീട്ടുകാര്യമല്ല; ചെന്നിത്തലയ്ക്ക് മറുപടിയുമായി ബിജെപി

കൊച്ചി: ആഭ്യന്തര മന്ത്രിയായിരുന്ന കാലത്ത് ഐപിഎസ് ഉദ്യോഗസ്ഥന്‍ ടിപി സെന്‍കുമാറിനെ ഡിജിപിയാക്കിയതാണ് താന്‍ ചെയ്ത ഏറ്റവും വലിയ അപരാധമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി ബിജെപി. സംസ്ഥാന ഡിജിപി നിയമനം ആഭ്യന്തരമന്ത്രിയുടെ വീട്ടുകാര്യമല്ലെന്ന് ബിജെപി നേതാവ് എംഎസ് കുമാര്‍ പറഞ്ഞു. ഡിജിപി നിയമനം ഔദാര്യമല്ലെന്നും ചെന്നിത്തലയുടെത് മ്ലേച്ചം പരാമര്‍ശമാണെന്നും എംഎസ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ന് തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു, താന്‍ തന്റെ ജീവിതത്തില്‍ ചെയ്ത ഏറ്റവും വലിയ അപരാധമാണ് സെന്‍കുമാറിനെ ഡിജിപിയാക്കിയതെന്ന് രമേശ് ചെന്നിത്തല പറഞ്ഞത്.

അന്ന് ഡിജിപിയാകേണ്ടത് മഹേഷ്‌കുമാര്‍ സിംഗ്ലയെന്ന ഐപിഎസ് ഉദ്യോഗസ്ഥനായിരുന്നു. എന്നാല്‍ ഒരു മലയാളി ആകട്ടെ എന്ന് കരുതിയാണ് സെന്‍കുമാറിനെ ഡിജിപിയാക്കിയത്. അതിന്റെ ദുരന്തം ഞങ്ങളൊക്കെ അനുഭവിച്ച്‌ കൊണ്ടിരിക്കുകയാണ്’ എന്നാണ് രമേശ് ചെന്നിത്തല പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *