വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ ജനപ്രതിനിധിസഭപാസാക്കിയ ഇംപീച്ച്മെന്റ് പ്രമേയം സെനറ്റിലേക്ക്. ഇക്കാര്യത്തില്‍ പ്രതിനിധി സഭയില്‍ ബുധനാഴ്ചവോട്ടെടുപ്പ് നടക്കും.
അധികാര ദുര്‍വിനിയോഗം, കോണ്‍ഗ്രസ് നടപടികളെ തടസപ്പെടുത്തല്‍ എന്നീ കുറ്റങ്ങളുടെ പേരില്‍ കഴിഞ്ഞ മാസമാണ് ട്രംപിനെ ജനപ്രതിനിധി സഭ ഇംപീച്ച് ചെയ്തത്. ഇംപീച്ച്മെന്റ് പ്രമേയം മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ഉപരിസഭയായ സെനറ്റ് സംഗീകരിച്ചാല്‍ മാത്രമേ ട്രംപിനെ നീക്കം ചെയ്യാനാവൂ. പ്രമേയം ഉൗദ്യോഗികമായി സെനറ്റിലേക്ക് അയക്കുന്ന നടപടിക്രമമാണ് ഇന്ന് നടക്കുന്നത്.
അതേസമയം, റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭുരിപക്ഷമുള്ള സഭയില്‍ ഇംപീച്ച്മെന്റ് പ്രമേയം പാസാവാനുള്ള സാധ്യത കുറവാണ്.
