തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി വ്യാപാര, വ്യവസായി സംഘടനകള്‍ പ്രഖ്യാപിച്ച കടയടപ്പ് സമരം ആരംഭിച്ചു.
ജിഎസ്ടി കുടിശ്ശിക അടയ്ക്കാന്‍ സാധിക്കാതെ ഒരു വ്യാപാരി ആത്മഹത്യ ചെയ്തതില്‍ പ്രതിഷേധിച്ചാണ് സംഘടനകള്‍ സമരത്തിന് ആഹ്വാനം ചെയ്തത്.
രാവിലെ ആറ് മണിക്ക് ആരംഭിച്ച സമരം വൈകിട്ട് ആറ് മണി വരെയാണ്. കോഴിക്കോട് കലക്ടറേറ്റില്‍ നടക്കുന്ന പ്രതിഷേധ ധര്‍ണ്ണ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസീറുദ്ദീന്‍ ഉദ്ഘാടനം ചെയ്യും.
പത്തനംതിട്ട സ്വദേശിയായ റബ്ബര്‍ വ്യാപാരി മത്തായി ഡാനിയേലാണ് ജിഎസ്ടി കുടിശ്ശിക അടയ്ക്കാന്‍ സാധിക്കാത്തതിനാല്‍ ആത്മഹത്യ ചെയ്തത്.
സംസ്ഥാനത്ത് അരലക്ഷത്തോളം വ്യാപാരികള്‍ക്ക് സര്‍ക്കാര്‍ ഇത്തരത്തില്‍ കുടിശ്ശിക അടയ്ക്കാനുണ്ടെന്ന് കാണിച്ച് നോട്ടീസ് അയച്ചതായി വ്യാപാരി വ്യവസായി ഏകോപന സമിതി ആരോപിച്ചു.
