ഇതരസംസ്ഥാന തൊഴിലാളിക്ക് മഞ്ചേരിയില്‍ കോളറ സ്ഥിരീകരിച്ചു

മഞ്ചേരി: ജില്ലയില്‍ കൊല്‍ക്കത്തയില്‍ നിന്നെത്തിയ മറുനാടന്‍ തൊഴിലാളിക്ക് കോളറ സ്ഥിരീകരിച്ചു. മഞ്ചേരിയിലെത്തിയ ഇരുപത്തിമൂന്നുകാരനാണ് രോഗം സ്ഥിരീകരിച്ചത്. രോഗിയെ കോഴിക്കോട് മെഡിക്കല്‍കോളേജ്‌ ആശുപത്രിയിലേക്കയച്ചു. ഒപ്പമുണ്ടായിരുന്ന അഞ്ചുപേരെ മഞ്ചേരി മെഡിക്കല്‍കോളേജ്‌ ആശുപത്രിയില്‍ പ്രത്യേക വാര്‍ഡില്‍ പ്രവേശിപ്പിച്ചു. കൂടാതെ മൂന്നുപേര്‍ നിരീക്ഷണത്തിലാണ്.

ചൊവ്വാഴ്ചയാണ് രോഗം സ്ഥിരീകരിച്ചയാള്‍ മഞ്ചേരിയിലും മറ്റുളളവര്‍ നിലമ്ബൂരിലും ജോലിതേടിയെത്തിയത്. ചെന്നൈ മാര്‍ഗമാണ് ഇവര്‍ എത്തിയത്. വയറിളക്കം രൂക്ഷമായതോടെയാണ് തൊഴിലാളികള്‍ ചികിത്സതേടിയത്. രോഗം റിപ്പോര്‍ട്ട്‌ചെയ്തതോടെ ആരോഗ്യവകുപ്പധികൃതര്‍ രോഗം വ്യാപിക്കുന്നത് തടയാന്‍ നടപടികള്‍ സ്വീകരിച്ചു.തുടര്‍ന്ന് കച്ചേരിപ്പടിയില്‍ കിണറുകള്‍ ശുചീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *