കൊച്ചി: ഉത്സവത്തിന് ഹിന്ദു പോലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിക്കണമെന്ന് ദേവസ്യം അസി. കമ്മീഷണര്‍. ഇക്കാര്യം ആവശ്യപ്പെട്ട് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് കത്തു നല്കി. വൈറ്റില ശിവസുബ്രമണ്യ ക്ഷേത്രത്തിലെ തൈപ്പൂയത്തിനാണ് ഹിന്ദു പോലീസുകാരെ വേണമെന്ന് ആവശ്യപ്പെട്ടത്.
അതേസമയം മതത്തിന്റെ പേരില്‍ വേര്‍തിരിവ് അനുവദിക്കരുതെന്ന് പോലീസ് അസോസിയേഷന് അഭിപ്രായപ്പെട്ടു. പോലീസ് അസോസിയേഷന്റെ പരാതിയെ തുടര്‍ന്ന് ദേവസ്വം ബോര്‍ഡ് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് കൊടുത്ത കത്ത് തിരുത്തിയതായാണ് റിപ്പോര്‍ട്ട്.
