സര്‍വകലാശാല അസിസ്റ്റന്റ് തസ്തികയുടെ സാധ്യതാ ലിസ്റ്റ് പിഎസ്‌സി പ്രസിദ്ധീകരിച്ചു. പരീക്ഷയില്‍ 71ഉം അതില്‍ കൂടുതലും മാര്‍ക്ക് നേടിയവരെ മെയിന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കട്ട് ഒാഫ് മാര്‍ക്കില്‍ ആവശ്യമായ കുറവ് വരുത്തി സപ്ലിമെന്ററി ലിസ്റ്റിലും ഉദ്യോഗാര്‍ഥികളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 1046 പേരെയാണ് മെയിന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സംവരണ സമുദായങ്ങള്‍ക്കുള്ള സപ്ലിമെന്ററി ലിസ്റ്റില്‍ 929 പേരെയും ഭിന്നശേഷിക്കാര്‍ക്കുള്ള പ്രത്യേക ലിസ്റ്റില്‍ 93 പേരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധനകൂടി പൂര്‍ത്തിയാക്കിയ ശേഷം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. വിവിധ സംവരണ സമുദായങ്ങള്‍ക്കുള്ള സപ്ലിമെന്ററി ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളവരുടെ എണ്ണം:
ഈഴവ- 228, എസ്‌സി- 133, എസ്ടി- 133, മുസ്ലിം- 200, ലത്തീന്‍ കത്തോലിക്കര്‍- 67, ഒബിസി- 50, വിശ്വകര്‍മ- 50, എസ്‌ഐയുസി നാടാര്‍- 17, എസ്‌സിസിസി- 17, ധീവര- 17, ഹിന്ദു നാടാര്‍- 17.
ഭിന്നശേഷിയുള്ളവര്‍: ബ്ലൈന്‍ഡ്- 31, ഡഫ്- 31, ഓര്‍ത്തോ- 31.
