കൊച്ചി: സംസ്ഥാനത്ത് വഴിയരുകില്‍ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ഫ്ളക്സ് ബോര്‍ഡുകളും ബാനറുകളും പതിനഞ്ചു ദിവസത്തിനകം നീക്കം ചെയ്യണമെന്ന് ഹൈക്കോടതി. സ്ഥാപിച്ചവര്‍ തന്നെ നീക്കണമെന്നാണ് ജസ്റ്റീസ് ദേവന് രാമചന്ദ്രന്റെ ഉത്തരവ്. വീഴ്ച വരുത്തന്നവര്‍ കടുത്ത പിഴ ഒടുക്കേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി.
ഇക്കാര്യത്തില്‍ റോഡ് സേഫ്റ്റി കമ്മീഷന് രണ്ടാംഴ്ചക്കകം വിജ്ഞാപനം ചെയ്യണമെന്നും നിര്‍ദ്ദേശമുണ്ട്. ഭൂവിനിയോഗ നിയമം റോസ് സുരക്ഷാ നിയമം ഹൈവേ സംരക്ഷണ നിയമം ഇന്ത്യന്‍ ശിക്ഷാ നിയമം എന്നിവയിലെ വകപ്പുകള്‍ ക് അനുസൃതമായി യാവണം വിജ്ഞാപനം. പിഴ സംഖ്യയും ശിക്ഷയും അപര്യാപ്തമായതാണ് സംസ്ഥാനത്ത് അനധികൃത ബോര്‍ഡുകള്‍ പെരുകാന്‍ കാരണം. പൊലീസിന് നിയമപരമായ പ്രത്യേക അധികാരങ്ങള്‍ നല്കാത്തതിനാല് സര്‍ക്കുലര്‍ പുറപ്പെടുവിക്കന്നത് നിയമാനുസൃതമാവില്ലന്നും സര്‍ക്കാര്‍ വിശദികരിച്ചു.അനധികൃത ഫ്ളക്സ് ബോര്‍ഡുകള്‍ ബാനറുകള്‍ കൊടിതോരണങ്ങള്‍ എന്നിവ സ്ഥാപിക്കന്നത് ശ്രദ്ധയില്‍പ്പെട്ട് കോടതി സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് കോടതി നടപടി. വിവിധ മുനിസിപ്പാലിറ്റികളെയും പഞ്ചായത്തകളെയും കോടതി കേസില്‍ എതിര് കക്ഷിയാക്കിയിരുന്നു.
