റിയാദ്: കച്ചവട സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് കവര്‍ച്ച നടത്തിവന്ന സംഘത്തെ റിയാദ് പൊലീസ് പിടികൂടി. തലസ്ഥാന നഗരിയിലെ വിവിധ ഡിസ്ട്രിക്ടുകളിലെ വ്യാപാര സ്ഥാപനങ്ങളില്‍ കവര്‍ച്ച നടത്തിയ മൂന്നംഗ സംഘത്തെയാണ് അറസ്റ്റ് ചെയ്തത്. സിറിയ, ഫലസ്തീന്, യെമന്‍ പൗരന്മാരായ യുവാക്കളാണ് പിടിയിലായത്.
മധ്യ റിയാദിലെയും കിഴക്കന്‍ റിയാദിലെയും ഡിസ്ട്രിക്ടുകളില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളില്‍ കയറി ജീവനക്കാരെ ആക്രമിച്ച് പണം കവരുകയാണ് സംഘം ചെയ്തത്. പ്രതികള്‍ക്കെതിരെ നിയമാനുസൃത ശിക്ഷാ നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് റിയാദ് പോലീസ് അറിയിച്ചു.
