തിരുവനന്തപുരം: ബജറ്റില്‍ കേന്ദ്രം സംസ്ഥാനത്തോട് കാണിച്ച അവഗണന സംസ്ഥാനത്തിന് കടുത്ത സാമ്ബത്തിക പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക്ക്. ചരിത്രത്തില്‍ ഏറ്റവും കുറഞ്ഞ വിഹിതം സംസ്ഥാനത്തിന് കിട്ടിയ കാലമാണിത്.
സംസ്ഥാനങ്ങളുടെ അവകാശത്തിന് കേന്ദ്രം പുല്ലുവില കല്‍പ്പിക്കുകയാണെന്നും ജിഎസ്‍ടി വിഹിതവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ മറ്റ് സംസ്ഥാനങ്ങളുമായി ആശയവിനിമയം നടത്തുമെന്നും തോമസ് ഐസക് പറഞ്ഞു. നിയമ നടപടിയുടെ സാധ്യത തേടുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
