കല്‍പറ്റ ജനറല്‍ ആശുപത്രിയുടെ മേല്‍ക്കൂര പൊളിഞ്ഞുവീണു; അപകടം ഒഴിവായത് തലനാരിഴക്ക്

വയനാട് : രണ്ടാഴ്ച മുമ്ബ് ഉദ്ഘാടനം ചെയ്ത വയനാട് കല്‍പറ്റ ജനറല്‍ ആശുപത്രിയിലെ കുട്ടികളുടെ വാര്‍ഡിലെ മേല്‍ക്കൂര പൊളിഞ്ഞു വീണു. തലനാരിഴയ്ക്കാണ് വന്‍ അപകടം ഒഴിവായത് .

ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. ആശുപത്രിലെ കുട്ടികളുടെ ബ്ലോക്കിലെ ഹാളിന്റെ സീലിംഗ് തകര്‍ന്നുവീണാണ്‌ അപകടം ഉണ്ടായത് . സംഭവസമയം പരിശോധനക്കെത്തിയ കുട്ടികളും രക്ഷിതാക്കളും പരിസരത്തുണ്ടായിരുന്നു. തലനാഴിരക്കാണ് മിക്കവരും അപകടത്തില്‍നിന്ന് രക്ഷപ്പെട്ടതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു . സംഭവത്തില്‍ നാട്ടുകാര്‍ പ്രതിഷേധിക്കുകയും ആശുപത്രി അതികൃതര്‍ക്ക് പരാതി നല്‍കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *