കൊറോണ 11 പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജിലെ ഐസ്വലേഷന്‍ വാര്‍ഡില്‍

മലപ്പുറം: കൊറോണ വൈറസ് പ്രതിരോധിക്കാനുള്ള ജാഗ്രത നിര്‍ദ്ദേശം ജില്ലയില്‍ ശക്തമാക്കി. ജില്ലയില്‍ 11 പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജിലെ ഐസ്വലേഷന്‍ വാര്‍ഡിലും 331 പേര്‍ വീടുകളിലും നിരീക്ഷണത്തിലാണ്. വിദേശ രാജ്യങ്ങളില്‍ നിന്നും തിരിച്ചെത്തി ജില്ലയില്‍ കൊറോണ വൈറസ് നിരിക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം വര്‍ദ്ധിച്ച സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടം ജാഗ്രത ശക്തമാക്കിയിരിക്കുന്നത്.ഇതിന്റെ ഭാഗമായി അല്‍പ്പസമയം മുന്‍മ്പ് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ജില്ലയിലെ മുഴുവന്‍ വകുപ്പ് തല മേധാവികളുടെയും യോഗം ചേര്‍ന്നു. ഭീതി പരത്തുന്ന രീതിയിലുള്ള ഒരു സാഹചര്യങ്ങളും നിലവില്‍ ജില്ലയിലില്ലെന്നും എന്നാല്‍ മുന്‍കരുതല്‍ എന്ന രീതിയില്‍ കര്‍ശന ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. നിരീക്ഷണത്തിലുളളവരില്‍ ആര്‍ക്കും രോഗം സ്ഥിതികരിച്ചിട്ടില്ല 15 പേരുടെ പരിശോധനാ ഫലമാണ് ഇനി പുറത്തു വരാനുള്ളത്.മറ്റുള്ളവരും 28 ദിവസം നിരീക്ഷണത്തില്‍ തുടരണം. ജില്ലാ ഭരണകൂടത്തിന്റെയോ ആരോഗ്യ വകുപ്പിന്റെയോ ഔദ്യോഗിക വിവരങ്ങളല്ലാതെ സമൂഹമാധ്യമങ്ങളിലൂടെയും മറ്റും ഭീതി പരത്തുന്ന രീതിയിലുള്ള പോസ്റ്ററുകളും വ്യാജ വാര്‍ത്തകളും പരത്തുന്നവര്‍ ഇന്നു മുതല്‍ കര്‍ശന നിരീക്ഷണത്തിലായിരിക്കും. ഇത്തരക്കാര്‍ക്കെതിരെ പോലിസ് ശക്തമായ നടപടി സ്വീകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *