മാവേലിക്കര: എസ്‌എന്‍ഡിപി യൂണിയന്‍ ഫണ്ട് ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ സുഭാഷ് വാസു ഹൈക്കോടതിയെ സമീപിച്ചു. എസ്‌എന്‍ഡിപി യൂണിയന്‍ ഫണ്ടില്‍ ക്രമക്കേട് കാണിച്ചെന്ന കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് സുഭാഷ് വാസു ഹൈക്കോടതിയെ സമീപിച്ചത്.
എസ്‌എന്‍ഡിപിവഴി കള്ളപ്പണം വെളുപ്പിച്ചെന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സുഭാഷ് വാസു ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. മാവേലിക്കര യൂണിയന്‍ അംഗം ദയകുമാര്‍ ആണ് സുഭാഷ് വാസു വിനെതിരെ കേസ് നല്‍കിയത്. ഗൂഢാലോചന, വഞ്ചന അടക്കമുള്ള വകുപ്പുകള്‍ ചുമത്തി മാവേലിക്കര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നും പൊലീസ് അന്വേഷണം നിര്‍ത്തണമെന്നുമാണ് ഹര്‍ജിയിലെ പ്രധാന ആവശ്യങ്ങള്‍.
എന്നാല്‍, കമ്ബനി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത സ്ഥാപനത്തെക്കുറിച്ച് അന്വേഷിക്കാന്‍ പൊലീസിന് കഴിയില്ലെന്നും, പൊലീസ് അന്വേഷണം നിയമപരമല്ലെന്നും താന്‍ പ്രസിഡന്റായിരുന്ന കാലത്തെ കണക്കുകള്‍ക്ക് മാവേലിക്കര ജനറല്‍ ബോഡിയോഗം അംഗീകാരം നല്‍കിയതാണെന്നും ഹര്‍ജിയില്‍ സുഭാഷ് വാസു വ്യക്തമാക്കുന്നു.
എസ്‌എന്‍ഡിപി യൂണിയന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചു പൊലീസില്‍ പരാതിപ്പെടാന്‍ ദയകുമാറിന് അര്‍ഹത ഇല്ലെന്നും യൂണിയന്‍ കൗണ്‍സിലില്‍ നിന്ന് പുറത്താക്കിയതിന്റെ പ്രതികാരമായാണ് വ്യാജ ആരോപണങ്ങളുമായി ദയകുമാര്‍ തനിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയതെന്നും സുഭാഷ് വാസുവിന്റെ ഹര്‍ജിയില്‍ ആരോപിക്കുന്നു. ഹര്‍ജി ഹൈക്കോടതി പിന്നീട് പരിഗണിക്കും.
