കൊറോണ ബാധയുണ്ടെന്ന് സംശയിക്കുന്ന രണ്ടുപേര്‍ ഐസൊലേഷന്‍ വാര്‍ഡില്‍ നിന്ന് മുങ്ങി,​ ജനങ്ങള്‍ ആശങ്കയില്‍,​ തിരച്ചില്‍ ഊര്‍ജ്ജിതം

ഭോപ്പാല്‍: കൊറോണ വൈറസ് ലക്ഷണങ്ങളുമായി ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന രണ്ടുപേരെ കാണാതായി. മദ്ധ്യപ്രദേശിലാണ് സംഭവം. വുഹാനില്‍ നിന്ന് നാട്ടിലെത്തിയ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിയാണ് കാണാതായവരില്‍ ഒരാള്‍.

ചുമയും ജലദോഷവും തൊണ്ടവേദനയും വന്നതോടെയാണ് വുഹാന്‍ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയായ ഇയാള്‍ ചികിത്സ തേടി ആശുപത്രിയിലെത്തിയത്. കൊറോണ ലക്ഷണങ്ങള്‍ കണ്ടതിനാല്‍ ഐസൊലേഷന്‍ വാര്‍ഡിലാണ് യുവാവിനെ പ്രവേശിപ്പിച്ചിരുന്നത്. എന്നാല്‍ പരിശോധനയ്ക്കായി സാമ്ബിളുകള്‍ ശേഖരിക്കുന്നതിന് മുമ്ബ് ഇയാളെ കാണാതാവുകയായിരുന്നു.

കാണതായ മറ്റൊരാള്‍ ചൈനയില്‍ നിന്ന് മൂന്ന് ദിവസം മുമ്ബ് ജബല്‍പൂരിലെത്തിയ വ്യക്തിയാണ്. ഇയാളും ഐസൊലേഷന്‍ വാര്‍ഡിലായിരുന്നു. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കിയതായി അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *