കോഴിക്കോട്: സ്വകാര്യ ബസ് ഉടമകള്‍ നാളെ മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല ബസ് പണിമുടക്ക് പിന്‍വലിച്ചു. ഗതാഗത മന്ത്രിയുമായി സ്വകാര്യ ബസ് ഉടമകള്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പുനല്‍കി. ചര്‍ച്ചയിലെ തീരുമാനങ്ങള്‍ പ്രാവര്‍ത്തികമായില്ലെങ്കില്‍ 21 മുതല്‍ സമരം ആരംഭിക്കുമെന്ന് സ്വകാര്യ ബസുടമകള്‍ അറിയിച്ചു.
