ടിഎന്‍ സീമയുടെ ഭര്‍ത്താവിന്റെ നിയമനം; ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി

കൊച്ചി: മുന്‍ എംപിയും സിപിഎം നേതാവുമായ ടിഎന്‍ സീമയുടെ ഭര്‍ത്താവിനെ സി ഡിറ്റ് ഡയറക്ടറായി നിയമിച്ചതില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി.

കൃത്യമായ യോഗ്യത ഇല്ലാതെയാണ് ടിഎന്‍ സീമയുടെ ഭര്‍ത്താവ് ജി ജയരാജിനെ നിയമിച്ചതെന്ന് ആരോപിച്ച്‌ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. സിഡിറ്റ് ഇ ഗവേര്‍ണന്‍സ് ആന്‍ഡ് എസ്റ്റാബ്ലീഷ്‌മെന്റ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ എംആര്‍ മോഹനചന്ദ്രന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി വിശദീകരണം തേടിയത്.

സിഡിറ്റില്‍ രജിസ്ട്രാറായിരുന്ന ജയരാജ് വിരമിച്ച ശേഷം കരാര്‍ അടിസ്ഥാനത്തില്‍ ആ പദവിയില്‍ തുടരുകയായിരുന്നു. വിരമിച്ച്‌ തൊട്ടടുത്ത ദിവസം അദ്ദേഹത്തെ ഡയറക്ടറാക്കി സര്‍ക്കാര്‍ ഉത്തരവിറക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *