മുഖ്യമന്ത്രിയുടെ ഉപഹര്‍ജി തളളി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ തനിക്കെതിരേ നടത്തുന്ന അപകീര്‍ത്തികരമായ പ്രസ്താവനകള്‍ വിലക്കണണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സമര്‍പ്പിച്ച ഉപഹര്‍ജി കോടതി തള്ളി. തിരുവനന്തപുരം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയുടെ അവധിക്കാല ബെഞ്ചിന്റേതാണ് വിധി. അതേസമയം 31 കേസുകള്‍ ഉണ്ടെന്ന വി.എസിന്റെ ആരോപണത്തിനെതിരേ മുഖ്യമന്ത്രി സമര്‍പ്പിച്ച മാനനഷ്ട ഹര്‍ജി ജില്ലാ കോടതി വിചാരണ കോടതിക്കു വിട്ടു. ഇരു കക്ഷികള്‍ക്കും വിചാരണക്കോടതിയില്‍ തെളുവുകള്‍ സമര്‍പ്പിക്കാമെന്നും ജില്ലാ കോടതി ഉത്തരവിട്ടു.

Leave a Reply

Your email address will not be published. Required fields are marked *