സഹോദരിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം കത്തിയുമായി സഹോദരന്‍ പൊലീസില്‍ കീഴടങ്ങി

പാലക്കാട്: സഹോദരിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം കത്തിയുമായി സഹോദരന്‍ പൊലീസില്‍ കീഴടങ്ങി. പാലക്കാട് ചെര്‍പ്പുളശ്ശേരിയിലാണ് സംഭവം. ഇട്ടിയംകുന്നത്ത് വീട്ടില്‍ പ്രഭാകരന്‍ (42) സഹോദരി പങ്കജാക്ഷി(64)യെയാണ് കൊലപ്പെടുത്തിയത്.

കൊലപാതകത്തിന് ശേഷം കത്തിയുമായി സഹോദരന്‍ പ്രഭാകരന്‍ ചെര്‍പ്പുള്ളശേരി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. അതേസമയം കൊലയ്ക്ക് പിന്നിലെ കാരണം വ്യക്തമല്ല.

Leave a Reply

Your email address will not be published. Required fields are marked *