ജനീവ: കരയും കടലും കൊട്ടിയടച്ച് മേഖലയിലെ രാജ്യങ്ങള്‍ ഖത്തറിനുമേല്‍ തുടരുന്ന ഉപരോധം കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് വിദേശകാര്യ മന്ത്രിയുടെ അസിസ്റ്റന്റും വിദേശകാര്യ മന്ത്രാലയം വക്താവുമായ ലുല്‍വ ബിന്ത് റാഷിദ് അല്‍ കത്തര്‍ ഐക്യരാഷ്്ട്രസഭയില് വ്യക്തമാക്കി. ജനീവയില്‍ നടന്ന യു.എന്‍ മനുഷ്യാവകാശ സമിതിയുടെ 43ാമത് സെഷനിലെ ഉന്നതതല യോഗത്തിലാണ് ഖത്തറിെന്റ വികാരം ലുല്‍വ അല്‍ കത്തര്‍ തുറന്നുപറഞ്ഞത്. ചില രാജ്യങ്ങള്‍ 2017 മുതല്‍ ഖത്തറിനുമേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം ഇപ്പോഴും കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ക്കാണ് കളമൊരുക്കിയിട്ടുള്ളത്. മത സ്വാതന്ത്രം, വിദ്യാഭ്യാസ അവകാശങ്ങള്‍, സഞ്ചാര സ്വാതന്ത്ര്യം, മൗലികാവകാശങ്ങള്‍ എന്നിവയെല്ലാം ഖത്തരികള്‍ക്ക് നിഷേധിക്കപ്പെടുകയാണ്.
ഇതിലൂടെ ലക്ഷ്യം വെക്കുന്നത് ഖത്തര്‍ പൗരന്മാരെയും ഖത്തറിെന്റ ദേശീയതയുമാണ്.
എല്ലാ അവകാശങ്ങളും ഇല്ലാതാക്കുന്ന ഏറ്റവും വലിയ മനുഷ്യാവകാശധ്വംസനമാണിത് – ലുല്‍വ അല്‍ കത്തര്‍ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. സൗദി അറേബ്യക്കും യു.എ.ഇക്കുമെതിരെ ഖത്തര്‍ സമര്‍പ്പിച്ച പരാതികളും വംശീയ വിവേചനം ഇല്ലാതാക്കുന്നതിനുള്ള സമിതിയുടെ രണ്ട് തീരുമാനങ്ങളും സെഷനില്‍ ലുല്‍വ അല്‍ കത്തര്‍ പരാമര്‍ശിച്ചു. നീതിയും സമഗ്രവും ശാശ്വതവുമായ ഒരു പരിഹാരത്തിലെത്താനുള്ള ഒരേയൊരു മാര്‍ഗം മനുഷ്യാവകാശം, അന്താരാഷ്്ട്ര നിയമങ്ങള്‍, അന്താരാഷ്്ട്ര നിയമസാധുത പ്രമേയങ്ങള്‍, ഐക്യരാഷ്്ട്രസഭയുടെ ചാര്‍ട്ടര്‍ എന്നിവ അടിസ്ഥാനമാക്കി ഉള്ളതായിരിക്കണമെന്നും പറഞ്ഞു. കിഴക്കന്‍ ജറൂസലം തലസ്ഥാനമാക്കി 1967ലെ അതിര്ത്തികള്ക്കനുസൃതമായി സ്വതന്ത്ര രാഷ്്ട്രം സ്ഥാപിക്കുന്നത്തിനുള്ള നിയമപരവും ചരിത്രപരവുമായ മുഴുവന്‍ അവകാശങ്ങളും ഫലസ്തീന് ജനതക്കുണ്ടെന്നും ലുല്‍വ അല്‍ കത്തര്‍ സെഷനില്‍ ചൂണ്ടിക്കാട്ടി.
