കൊറോണ ഭീ​തി കാരണം കേ​ര​ള​ത്തി​ല്‍​ നി​ന്ന് സൗ​ദി​യി​ലേ​ക്ക് പോ​കു​ന്ന​വ​ര്‍​ക്ക് നി​യ​ന്ത്ര​ണം ഏര്‍പ്പെടുത്തി

നെ​ടു​മ്ബാ​ശേ​രി: കൊറോണ ​ഭീ​തി​യെ തു​ട​ര്‍​ന്ന് കേ​ര​ള​ത്തി​ല്‍​നി​ന്ന് സൗ​ദിയിലേക്ക് പോ​കു​ന്ന​വ​ര്‍​ക്ക് കൂ​ടു​ത​ല്‍ നി​യ​ന്ത്ര​ണം ഏര്‍പ്പെടുത്തി. സ​ന്ദ​ര്‍​ശ​ന വീ​സ​യി​ലും പു​തി​യ ജോ​ലി വീ​സ​യി​ലും പോകുന്നവര്‍ക്കുമാണ് നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​ട്ടു​ള്ള​ത്.

പു​തി​യ ജോ​ലി വീസ ല​ഭി​ച്ച​വ​ര്‍​ക്ക് ഇ​ത് കൂ​ടു​ത​ല്‍ ബു​ദ്ധി​മു​ട്ടു​ക​ള്‍ സൃ​ഷ്ടി​ക്കുന്നുണ്ട്. കൊറോണ ഭീ​തി​യെ തു​ട​ര്‍​ന്ന് ആ​ദ്യം ഉം​റ തീ​ര്‍​ഥാ​ട​ക​ര്‍​ക്കും സ​ന്ദ​ര്‍​ശ​ന വീ​സ ല​ഭി​ച്ച​വ​ര്‍​ക്കു​മാ​ണ് നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തിയിരുന്നത്. നിലവില്‍ സൗ​ദി​യി​ല്‍ ജോ​ലി ചെ​യ്ത് അ​വ​ധി​ക്ക് നാ​ട്ടി​ല്‍ വ​ന്ന​വ​ര്‍​ക്ക് മാ​ത്ര​മാ​ണ് നി​യ​ന്ത്ര​ണം ഇ​ല്ലാ​ത്ത​ത്.

കൂ​ടാ​തെ സൗ​ദി​യി​ല്‍ ബി​സ​ന​സ് ന​ട​ത്തു​ന്ന​വ​ര്‍​ക്കും ഏ​റെ ബു​ദ്ധി​മു​ട്ടു​ക​ള്‍ സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. പ​ല​ര്‍​ക്കും നി​യ​ന്ത്ര​ണ​ങ്ങ​ള്‍ വ​ന്ന​തോ​ടെ നാ​ട്ടി​ല്‍ ഇ​രു​ന്ന് ബി​സ​ന​സ് നി​യ​ന്ത്രി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ് നി​ല​വി​ലു​ള്ള​ത്.

Leave a Reply

Your email address will not be published. Required fields are marked *