തിരുവനന്തപുരം : കൊവിഡ്-19 ( കൊറോണ ) വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ആറ്റുകാല്‍ പൊങ്കാലയുടെ കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ആള്‍ക്കൂട്ട ആഘോഷങ്ങള്‍ ഒഴിവാക്കേണ്ട സാഹചര്യം കേരളത്തിലില്ലെന്നും എല്ലാതരത്തിലുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടന്നും മന്ത്രി വ്യക്തമാക്കി.
കൊവിഡ്-19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഹോളി ആഘോഷങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് കെ കെ ശൈലജയുടെ പ്രതികരണം. ആറ്റുകാല്‍ പൊങ്കാലയില്‍ സജീകരണങ്ങള്‍ കൂടുതല്‍ ശക്തമാക്കും. എന്നാല്‍ ആള്‍ക്കൂട്ട ആഘോഷങ്ങള്‍ ഒഴിവാക്കേണ്ട സാഹചര്യമില്ലെന്ന് മന്ത്രി വിശദീകരിച്ചു .
