കൊച്ചി: കേരള ഹൈക്കോടതിയില്‍ നാല് പുതിയ അഡീഷണല്‍ ജഡ്ജിമാര്‍ കൂടി ചുമതലയേറ്റെടുത്തു. ബെച്ചു കുര്യന്‍ തോമസ്, ടി ആര്‍ രവി, പി ഗോപിനാഥ്, എം ആര്‍ അനിത എന്നിവരാണ് ചുമതലയേറ്റത്. സുപ്രീംകോടതി കൊളീജിയം ശുപാര്‍ശ അംഗീകരിച്ച് ഈ മാസം നാലിന് കോഴിക്കോട് സെന്‍ഷസ് ജഡ്ജി എം ആര്‍ അനിതയെയും ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകരായ മൂന്ന് പേരെയും രാഷ്ട്രപതി അഡീഷണല്‍ ജഡ്ജി ആയി നിയമിച്ച് ഉത്തരവിറക്കിയിരുന്നു .
ഹൈക്കോടതിയില്‍ നടന്ന ചടങ്ങില്‍ ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍ നാല് പേര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തു.
