റിയാദ്: സൗദിയില്‍ ശനിയാഴ്ച 48 പേര്‍ക്കുകൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ ആകെ വൈറസ് ബാധിതരുടെ എണ്ണം 392 ആയി. അതേസമയം ആശ്വാസ വാര്‍ത്തയായി എട്ടുപേര്‍കൂടി സുഖം പ്രാപിച്ച വിവരം ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദുല്‍ അലി പുറത്തുവിട്ടു. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 16 ആയി. പുതുതായി രോഗം സ്ഥിരീകരിച്ച 48 പേരില്‍ അഞ്ചുപേര്‍ വിദേശത്ത് നിന്നെത്തിയതാണ്.
ബാക്കിയുള്ളവര്‍ക്ക് നേരത്തേ രോഗം സ്ഥിരീകരിച്ചവരുമായുള്ള സമ്ബര്‍ക്കത്തിലൂടെ പടര്‍ന്നതാണ്. ഇവരില്‍ പലരും മരണാനന്തര ചടങ്ങ്, കല്യാണ പരിപാടികള്‍, കുടുംബ യോഗങ്ങള്‍, മറ്റ് ആഘോഷ സംഗമങ്ങള്‍ എന്നിവയില്‍ പ െങ്കടുത്തതിലൂടെയാണ് വൈറസ് ബാധിതരുമായി അടുത്തിടപഴകാനും രോഗ പകര്ച്ചയുണ്ടാവാനും ഇടയായതെന്നും അതുകൊണ്ടുതന്നെ രാജ്യത്തുള്ള എല്ലാവരും ഇത്തരം പരിപാടികളെല്ലാം ഒഴിവാക്കി പരമാവധി വീടുകളില്‍ ഒതുങ്ങിക്കൂടണമെന്നും ഡോ.മുഹമ്മദ് അബ്ദുല്‍ അലി വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
അതേസമയം, അന്താരാഷ്ട്ര വിമാന സര്‍വിസ് അവസാനിപ്പിക്കും മുമ്ബ് വിദേശ രാജ്യങ്ങളില്‍നിന്ന് രാജ്യത്ത് എത്തിയ ആളുകളില്‍ പലരെയും റിയാദിലെ പ്രമുഖ ഹോട്ടലുകളില്‍ സമ്ബര്‍ക്ക വിലക്കില്‍ ആക്കിയിരിക്കുകയാണ്. പൊതുഗതാഗതം 14 ദിവസത്തേക്ക് നിരോധിച്ച തീരുമാനം ശനിയാഴ്ച മുതല്‍ നടപ്പായതോടെ രാജ്യം സമ്ബൂര്‍ണ നിശ്ചലാവസ്ഥയിലായിക്കഴിഞ്ഞു.
ജനങ്ങളെല്ലാം വീടുകളില്‍ കഴിയുകയാണ്. ഭക്ഷണസാധനങ്ങള്‍ വാങ്ങാന്‍ ഇറങ്ങുന്ന വിരലിലെണ്ണാന്‍ പറ്റുന്ന ആളുകള്‍ മാത്രമാണ് പ്രമുഖ നഗരങ്ങളുടെ തെരുവുകളില്‍ പോലുമുള്ളൂ. വിമാനം, ബസ്, ട്രെയിന്‍, ടാക്സി തുടങ്ങിയ പൊതുഗതാഗത സര്‍വിസുകളെല്ലാം നിശ്ചലമായി. സ്വകാര്യ വാഹനങ്ങളും കമ്ബനികളിലേക്ക് തൊഴിലാളികളെ കൊണ്ടുപോകുന്ന ബസുകളും മാത്രം അപൂര്‍വമായി നിരത്തുകളില്‍ കാണാം. മിക്ക കമ്ബനികളിലെയും ജീവനക്കാരില്‍ 60 ശതമാനം പേരും വീടുകളില്‍ ഇരുന്ന് ജോലി ചെയ്യുന്നു. അപൂര്‍വം ചില തന്ത്രപ്രധാന വകുപ്പുകള്‍ ഒഴികെ ബാക്കി മുഴുവന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളും അവധിയിലാണ്.
